വേതനം: എച്ച്‌സിഎല്‍ ടെക്‌നോളജീസ് സിഇഒ മുന്നില്‍

വേതനം: എച്ച്‌സിഎല്‍ ടെക്‌നോളജീസ് സിഇഒ മുന്നില്‍

ന്യൂഡെല്‍ഹി: രാജ്യത്തെ നാല് മുന്‍നിര ഐടി കമ്പനികളില്‍ ചീഫ് എക്‌സിക്യൂട്ടീവിന് ഏറ്റവും കൂടുതല്‍ വേതനം നല്‍കുന്നത് എച്ച്‌സിഎല്‍ ടെക്‌നോളജീസ്. കമ്പനി ചീഫ് എക്‌സിക്യൂട്ടീവായ സി വിജയകുമാര്‍ 33.13 കോടി രൂപയാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം വേതനമായി കൈപ്പറ്റിയത്. 2016 ഒക്‌റ്റോബറിലാണ് എച്ച്‌സിഎല്‍ ടെക്‌നോളജീസിന്റെ സിഇഒ സ്ഥാനത്ത് വിജയകുമാര്‍ എത്തിയത്.

എന്നിരുന്നാലും വിജയകുമാറിന് ഏതെങ്കിലും വിധത്തിലുള്ള വേതനം എച്ച്‌സിഎലില്‍ നിന്ന് നേരിട്ട് ലഭിച്ചിട്ടില്ല. 33.13 കോടി രൂപ സബ്‌സിഡിയറിയായാണ് അദ്ദേഹത്തിന് നല്‍കിയത്. അതേസമയം ഇന്‍ഫോസിസ് മുന്‍ സിഇഒ വിശാല്‍ സിക്ക 2018 സാമ്പത്തിക വര്‍ഷത്തില്‍ 13 കോടി രൂപയാണ് നേടിയത്.

2018 ജനുവരിയില്‍ ഇന്‍ഫോസിസ് സിഇഒ ആയി ചുമതയലേറ്റ സലില്‍ പരേഖ് ഏകദേശം 16.25 കോടി രൂപയാണ് വാര്‍ഷിക കോംപന്‍സേഷനായി നല്‍കപ്പെടുക. ടാറ്റ കണ്‍സള്‍ട്ടന്‍സി സിഇഒ രാജേഷ് ഗോപിനാഥന്‍ 11.02 കോടി രൂപ (1.02 കോടി ശമ്പളമായും 10 കോടി രൂപ കമ്മീഷനായും) യാണഅ നേടിയത്. അതേസമയം വിപ്രോ സിഇഒ അബിദലി നീമുച്‌വാലയുടെ കോംപന്‍സേഷന്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം 18.2 കോടി രൂപയായിരുന്നു.എച്ച്‌സിഎല്‍ ചെയര്‍മാന്‍ ശിവ് നാടാറിന്റെ കോംപന്‍സേഷന്‍ 66.25 ശതമാനം ഇടിഞ്ഞ് 1.64 കോടി രൂപയായി.

Comments

comments

Categories: Business & Economy
Tags: HCL