50 ദശലക്ഷം തൊഴിലുകള്‍ സൃഷ്ടിക്കാന്‍ ‘ഗെയിം’

50 ദശലക്ഷം തൊഴിലുകള്‍ സൃഷ്ടിക്കാന്‍ ‘ഗെയിം’

ഇന്ത്യയില്‍ ഒരു ബഹുജന സംരഭകത്വ പ്രസ്ഥാനം രൂപീകരിക്കാന്‍ ലക്ഷ്യം വെച്ച് പുതിയ കൂട്ടായ്മ പ്രഖ്യാപിച്ച് ഒരു കൂട്ടം ഇന്ത്യന്‍, അന്താരാഷ്ട്ര സംരംഭകര്‍. 2030 ഓടെ രാജ്യത്ത് 10 ദശലക്ഷം പുതിയ സംരംഭകരെയും 50 ദശലക്ഷം പുതിയ തൊഴിലുകളും സൃഷ്ടിക്കാനാണ് ഗ്ലോബല്‍ അലയന്‍സ് മാസ് എന്റര്‍പ്രണര്‍ഷിപ്പ് (ഗെയിം) എന്ന പരിപാടി ഉന്നമിടുന്നത്. പദ്ധതിയുടെ പ്രാരംഭ ഫണ്ടിംഗ് എന്ന നിലയില്‍ മൂന്ന് വര്‍ഷത്തില്‍ 100 കോടി രൂപയാണ് ഏതാനും ഇന്ത്യന്‍, ആഗോള സംരംഭകര്‍ വാഗ്ദാനം ചെയ്തിരിക്കുന്നത്. റോക്ക്‌ഫെല്ലര്‍ ഫൗണ്ടേഷന്‍ സംഘടിപ്പിച്ച ഏകദിന വര്‍ക്ക്‌ഷോപ്പില്‍ വച്ചാണ് കൂട്ടായ്മയുടെ പ്രഖ്യാപനം നടത്തിയത്. ഇത്തരമൊരു സഖ്യത്തിനായുള്ള പിന്തുണയും അംഗീകാരവും നിരവധി സംഘടനകളില്‍ നിന്ന് ലഭിക്കുന്നുണ്ടെന്നും തന്റെ മന്ത്രാലയം ഈ ഉദ്യമത്തെ പൂര്‍ണമായും സ്വാഗതം ചെയ്യുന്നുവെന്നും കേന്ദ്ര നൈപുണ്യ വികസന, സംരംഭകത്വ മന്ത്രാലയ സെക്രട്ടറി കെപി കൃഷ്ണന്‍ പ്രസ്താവനയില്‍ പറഞ്ഞു. ഈ ആശയത്തില്‍ നിന്ന് മികച്ച നേട്ടമുണ്ടാക്കാമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പ്രതികരിച്ചു. കൂടുതല്‍ ഇന്ത്യന്‍ കുടുംബങ്ങളെ ദാരിദ്ര്യത്തില്‍ നിന്നു പുറത്തു കടക്കാന്‍ സാഹായിക്കുക എന്ന വെല്ലുവിളിയാണ് തങ്ങള്‍ ഏറ്റെടുക്കുന്നതെന്ന് ദി റോക്‌ഫെല്ലര്‍ ഫൗണ്ടേഷന്‍, പോളിസി, പാര്‍ട്ണര്‍ഷിപ്പ്, കമ്യൂണിക്കേഷന്‍ വിഭാഗം വൈസ് പ്രസിഡന്റ് ക്രിസ്റ്റീന്‍ ഹീനാന്‍ പറഞ്ഞു. ആയിരക്കണക്കിന് പുതിയ കമ്പനികള്‍ സൃഷ്ടിക്കുന്നതും ദശലക്ഷക്കണക്കിന് പുതിയ തൊഴിലുകള്‍ സൃഷ്ടിക്കുന്നതും ഇക്കാര്യത്തില്‍ നിര്‍ണായകമാണ്. പുതിയ സഖ്യത്തിന് ലക്ഷ്യം യാഥാര്‍ത്ഥ്യമാക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.

Comments

comments

Categories: Business & Economy