ബാങ്ക് വായ്പകള്‍ക്ക് ഒരു വര്‍ഷത്തെ മൊറട്ടോറിയം

ബാങ്ക് വായ്പകള്‍ക്ക് ഒരു വര്‍ഷത്തെ മൊറട്ടോറിയം

പ്രളയത്തില്‍ നഷ്ടമായ ബാങ്ക് രേഖകള്‍ സൗജന്യമായി വീണ്ടും നല്‍കും

തിരുവനന്തപുരം: കേരളത്തില്‍ പ്രളയം ബാധിച്ച മേഖലകളിലെ വിദ്യാഭ്യാസ വായ്പ ഒഴികെയുള്ള എല്ലാ ബാങ്ക് വായ്പകള്‍ക്കും ഒരു വര്‍ഷത്തെ മൊറട്ടോറിയം അനുവദിക്കുന്നതിന് തിരുവനന്തപുരത്ത് വെച്ച് ചേര്‍ന്ന സംസ്ഥാനതല ബാങ്കേഴ്‌സ് മീറ്റില്‍ തീരുമാനം. ജൂലൈ 31 മുതലുള്ള കാലയളവ് കണക്കാക്കിയാണ് മൊറട്ടോറിയം ബാധകമാക്കുക. വിദ്യാഭ്യാസ വായ്പകള്‍ക്ക് ആറ് മാസത്തേക്കാണ് മൊറട്ടോറിയം പ്രഖ്യാപിച്ചിരിക്കുന്നത്.

മൊറട്ടോറിയം പ്രകാരമുള്ള ഇളവുകള്‍ ലഭിക്കാന്‍ വായ്പയെടുത്തവര്‍ പ്രത്യേകം അപേക്ഷ സമര്‍പ്പിക്കണമെന്ന് യോഗം നിര്‍ദേശിച്ചു. എല്ലാ ജില്ലകളിലെയും സര്‍ക്കാര്‍ പ്രഖ്യാപിച്ച പ്രളയ ബാധിത പ്രദേശങ്ങളിലുള്ളവര്‍ക്കാണ് ഇളവ് അനുവദിച്ചിരിക്കുന്നത്.
ദുരിതബാധിതര്‍ക്ക് ഈടില്ലാതെ 10,000 രൂപ വരെ ലോണ്‍ അനുവദിക്കാനും കുടിശികയില്ലാത്ത കൃഷി വായ്പകള്‍ ദീര്‍ഘകാല വായ്പയായി മാറ്റുന്നതിനും അവസരമൊരുക്കുന്നതിന് യോഗത്തില്‍ തീരുമാനമായി. കാര്‍ഷിക വായ്പകള്‍ക്കുള്ള മൊറട്ടോറിയം 18 മാസം വരെ നീട്ടാമെന്നാണ് തീരുമാനിച്ചിട്ടുള്ളത്.

പ്രളയത്തില്‍ ബാങ്ക് രേഖകളോ കാര്‍ഡുകളോ നഷ്ടമായിട്ടുണ്ടെങ്കില്‍ അത് സൗജന്യമായി വീണ്ടും നല്‍കാനും യോഗത്തില്‍ തീരുമാനമായി. നേരത്തേ ബാങ്കുകളോട് മോറട്ടോറിയം പ്രഖ്യാപിക്കാന്‍ നിര്‍ദേശിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു.

Comments

comments

Categories: FK News, Slider
Tags: bank loan