പ്രളയം: വാഹന ഇന്‍ഷുറന്‍സ് ക്ലെയിം 1000 കോടി രൂപ കടക്കും

പ്രളയം: വാഹന ഇന്‍ഷുറന്‍സ് ക്ലെയിം 1000 കോടി രൂപ കടക്കും

തിരുവനന്തപുരം: സംസ്ഥാനത്തുണ്ടായ കനത്ത പ്രളയത്തില്‍ വാഹന ഇന്‍ഷുറന്‍സ് ക്ലെയിം 1000 കോടി രൂപ കടക്കുന്ന് റിപ്പോര്‍ട്ട്.വെള്ളപ്പൊക്കത്തില്‍ മുങ്ങിപ്പോയതിനാല്‍ ഉപയോഗിക്കാനാവാത്ത വാഹനങ്ങള്‍ക്ക് ഇന്‍ഷൂറന്‍സ് പരിരക്ഷ ലഭിക്കണമെങ്കില്‍ ഒരാഴ്ചയ്ക്കുള്ളില്‍ ക്ലെയിം സമര്‍പ്പിക്കണം. അതിനാല്‍ തന്നെ വരും ദിവസങ്ങളില്‍ ഇന്‍ഷുറന്‍സ് ക്ലെയിം ലഭിക്കുന്നതിന് രജിസ്റ്റര്‍ നടപടികള്‍ക്കായി വിവിധ ഓഫീസുകളിലേക്ക് നിരവധി വാഹന ഉടമകള്‍ എത്തുമെന്നാണ് കണക്കാക്കുന്നത്.

എറണാകുളത്ത് മാത്രമായി 5000 വാഹനങ്ങള്‍ക്ക് നാശനഷ്ടം സംഭവിച്ചതായാണ് കണക്കാക്കുന്നത്. ഇവിടെ നിന്നും 400 കോടി രൂപയുടെ ഇന്‍ഷുറന്‍സ് ക്ലെയിമാണ് പ്രതീക്ഷിക്കുന്നത്. തിങ്കളാഴ്ച മാത്രം എറണാകുളം ജില്ലയില്‍ കേടുപാടുകള്‍ സംഭവിച്ച 1000 വാഹനങ്ങള്‍ ഇന്‍ഷുറന്‍സ് ക്ലെയിമിനായി രജിസ്റ്റര്‍ ചെയ്ത് കഴിഞ്ഞു.

ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കുന്നതിനുള്ള ഇന്റിമേഷന്‍ ലെറ്റര്‍ ഇന്‍ഷൂറന്‍സ് ഓഫീസുകളില്‍ ലഭ്യമാണ്. അത് വാങ്ങി പൂരിപ്പിച്ച് നല്‍കുക. അപ്പോള്‍ ലഭിക്കുന്ന ക്ലെയിം ഫോം, ആര്‍സി ബുക്കിന്റെ പകര്‍പ്പിനൊപ്പം ഇന്‍ഷൂറന്‍സ് കോപ്പിയും ചേര്‍ത്ത് വാഹനം അംഗീകൃത സര്‍വ്വീസ് സെന്ററില്‍ എത്തിക്കണം.

 

Comments

comments

Categories: Current Affairs

Related Articles