യുഎസിന് പുറത്തുള്ള വിര്‍ജിന്‍ ഹൈപ്പര്‍ലൂപ്പിന്റെ ആദ്യ ഓഫീസ് ദുബായില്‍

യുഎസിന് പുറത്തുള്ള വിര്‍ജിന്‍ ഹൈപ്പര്‍ലൂപ്പിന്റെ ആദ്യ ഓഫീസ് ദുബായില്‍

 

ദുബായ് മുതല്‍ അബുദാബി വരെയുള്ള യാത്രാദൈര്‍ഘ്യം 12 മിനുറ്റ് മാത്രമായി കുറയ്ക്കാനാണ് വിര്‍ജിന്‍ ഹൈപ്പര്‍ലൂപ്പ് വണ്‍ ശ്രമിക്കുന്നത്

ദുബായ്: ലേകപ്രശസ്ത സംരംഭകനായ റിച്ചാര്‍ഡ് ബ്രാന്‍സണിന്റെ വിര്‍ജിന്‍ ഹൈപ്പര്‍ലൂപ്പ് വണ്‍ തങ്ങളുടെ യുഎസിന് പുറത്തുള്ള ആദ്യ ഓഫീസ് തുറക്കുന്നത് ദുബായ് നഗരത്തില്‍ തന്നെ. ഇതുസംബന്ധിച്ച് വിര്‍ജിന്‍ ഹൈപ്പര്‍ലൂപ്പ് വണ്‍ സ്ഥിരീകരണം നല്‍കി.

ദുബായ് കേന്ദ്രീകരിച്ചാകും ഓഫീസ് പ്രവര്‍ത്തനമാരംഭിക്കുക. ദുബായ് മുതല്‍ അബുദാബി വരെയുള്ള യാത്രയുടെ ദൂരം വെറും 12 മിനുറ്റ് മാത്രമാക്കി ചുരുക്കാനാണ് വിര്‍ജിന്‍ ഹൈപ്പര്‍ലൂപ്പ് വണ്‍ ഉദ്ദേശിക്കുന്നത്-കമ്പനിയുടെ മിഡില്‍ ഈസ്റ്റ്, ഇന്ത്യ മേഖലകളുടെ ചുമതലയുള്ള മാനേജിംഗ് ഡയറക്റ്റര്‍ ഹര്‍ജ് ദലിവാല്‍ പറഞ്ഞു.

മണിക്കൂറില്‍ 1,200 കിലോമീറ്റര്‍ വേഗതയിലുള്ള അതിവേഗ പോഡുകളാണ് യാത്രക്കാര്‍ക്കായി എത്തുക. ഇതിനായാണ് ഞങ്ങള്‍ യുഎസിന് പുറത്തുള്ള ആദ്യ ഓഫീസ് ദുബായില്‍ തുറക്കുന്നത്-അദ്ദേഹം വ്യക്തമാക്കി.

അടുത്തിടെയാണ് ദുബായിലെ പ്രമുഖ തുറമുഖ ഓപ്പറേറ്ററായ ഡിപി വേള്‍ഡ് അതിവേഗ കാര്‍ഗോ ഡെലിവറി സംവിധാനങ്ങള്‍ വികസിപ്പിക്കുന്നതിന്റെ ഭാഗമായി വിര്‍ജിന്‍ ഹൈപ്പര്‍ലൂപ്പ് വണ്ണുമായി കൈകോര്‍ത്തത്. ഇതിന് പിന്നാലെയാണ് ദുബായില്‍ ഓഫീസ് പ്രവര്‍ത്തനമാരംഭിക്കുമെന്ന വിര്‍ജിന്‍ ഗ്രൂപ്പിന്റെ പ്രസ്താവന വന്നിരിക്കുന്നത്.

ഡിപി വേള്‍ഡ് കാര്‍ഗോസ്പീഡ് എന്നാണ് ഫ്യൂച്ചറിസ്റ്റിക്ക് ട്രാന്‍സ്‌പോര്‍ട്ട് സംവിധാനങ്ങള്‍ വികസിപ്പിക്കുന്ന ഹൈപ്പര്‍ലൂപ്പ് അധിഷ്ഠിത കമ്പനിയുടെ പേര്. റോഡ്, റെയ്ല്‍, എയര്‍ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ രംഗത്ത് കമ്പനി കാര്യമായ പ്രവര്‍ത്തനങ്ങള്‍ നടത്തും.

നവ സാങ്കേതികവിദ്യകളെ പുണരുന്നതില്‍ ദുബായ് എപ്പോഴും മുന്നിലാണെന്നാണ് വിര്‍ജിന്‍ ഗ്രൂപ്പ് സ്ഥാപകന്‍ റിച്ചാര്‍ ബ്രാന്‍സണിന്റെ കാഴ്ച്ചപ്പാട്.

Comments

comments

Categories: Arabia

Related Articles