ജിഎംആര്‍ എയര്‍പോര്‍ട്‌സ് 500 മില്യണ്‍ ഡോളര്‍ സമാഹരിക്കുന്നു

ജിഎംആര്‍ എയര്‍പോര്‍ട്‌സ് 500 മില്യണ്‍ ഡോളര്‍ സമാഹരിക്കുന്നു

 

കമ്പനി ബോര്‍ഡില്‍ നിന്ന് സ്വകാര്യ ഇക്വിറ്റി നിക്ഷേപകരെ ഒഴിവാക്കുന്നതിനും ഈ ഇടപാടിലൂടെ ലക്ഷ്യംവെക്കുന്നു

മുംബൈ: ഐപിഒ നടപടികളിലേക്ക് കടക്കുന്നതിന്് മുമ്പ് ജിഎംആര്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് 500 മില്യണ്‍ ഡോളര്‍ നിക്ഷേപം സമാഹരിക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഏയിയോണ്‍(AION) കാപിറ്റല്‍ മാനേജ്‌മെന്റ് ലിമിറ്റഡുമായാണ് നിക്ഷേപ ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്. വിമാനത്താവളങ്ങളുടെ മേല്‍നോട്ടവും വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സ്വകാര്യ കമ്പനിയായ ജിഎംആര്‍ എയര്‍പോര്‍ട്ട് തങ്ങളുടെ ചില നിക്ഷേപകരില്‍ നിന്നുള്ള ഓഹരികള്‍ ഏറ്റെടുക്കുന്നതിനാണ് ഏവിയോണ്‍ കാപിറ്റലിനോട് ആവശ്യപ്പെടുന്നതെന്നാണ് സൂചന.
ഐസിഐസിഐ ബാങ്ക് ലിമിറ്റഡ്, അപ്പോളോ ഗ്ലോബല്‍ മാനേജ്‌മെന്റ് എന്നിവയുടെ സംയുക്ത സംരംഭമായി എയിയോണമായി ഡെറ്റും ഇക്വിറ്റിയും കൂടിച്ചേര്‍ന്ന ഇടപാടിനാണ് ശ്രമിക്കുന്നതെന്ന് ജിഎംആര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. ഈ വര്‍ഷം നടക്കുന്ന ഐപിഒയ്ക്ക് മുമ്പായി കമ്പനിയിലെ സ്വകാര്യ ഇക്വിറ്റി നിക്ഷേപകരുടെ ഓഹരികള്‍ വാങ്ങുന്നതിനാണ് ശ്രമിക്കുന്നത്. 25,000 കോടി രൂപയാണ് കമ്പനിക്ക് നിലവില്‍ നിക്ഷേപകര്‍ മൂല്യം കണക്കാക്കുന്നത്. ഇടപാട് സംബന്ധിച്ച് ചര്‍ച്ചകള്‍ള്‍ അവസാന ഘട്ടത്തിലാണെന്നും ഉടന്‍ ഇടപാട് പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്നാണ് കരുതുന്നതെന്നും കമ്പനി അധികൃതര്‍ പറയുന്നു.
മക്വറി എസ്ബിഐ ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ്‌സ്, സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേഡ് പിഇ, ജെഎം ഫിനാന്‍ഷ്യല്‍- ഓള്‍ഡ് ലെയ്ന്‍ ഇന്ത്യ കോര്‍പ്പറേറ്റ് ഓപ്പര്‍ച്യൂണിറ്റീസ് ഫണ്ട്, ബില്‍ഡ് ഇന്ത്യ കാപിറ്റല്‍ അഡൈ്വസേഴ്‌സ് എല്‍എല്‍പി തുടങ്ങിയര്‍ കമ്പനിയുടെ നിക്ഷേപകരാണ്. 2011ല്‍ 1,500 കോടി രൂപ ഇവര്‍ സംയുക്തമായി കമ്പനിയില്‍ നിക്ഷേപിച്ചിരുന്നു.
ന്യൂഡെല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജിഎംആര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡിന്റെ ഉപവിഭാഗമാണ് ജിഎംആര്‍ എയര്‍പോര്‍ട്‌സ്. വിമാനത്താവള നവീകരണത്തിനു പുറമെ വൈദ്യുതി, റോഡ് ഗതാഗത മേഖലയിലും ജിഎംആറിന് സാന്നിധ്യമുണ്ട്. വിമാനത്താവള നവീകരണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട ബിസിനസില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് കമ്പനിയുടെ പദ്ധതി.
സ്വകാര്യ ഇക്വിറ്റി നിക്ഷേപകര്‍ കമ്പനിയുടെ ബോര്‍ഡിലുള്ളത് ജിഎംആര്‍ ഇന്‍ഫ്രാസ്ട്രക്ചറിലേക്ക് ജിഎംആര്‍ എയര്‍പോര്‍ട്ടില്‍ നിന്നുള്ള ഫണ്ടുകള്‍ എത്തുന്നതിനെ തടസ്സപ്പെടുത്തിയിരിക്കുകയാണെന്ന് ക്രിസിലിന്റെ ക്രെഡിറ്റ് റേറ്റിംഗ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. മാത്രവുമല്ല, കഴിഞ്ഞ നാല് വര്‍ഷമായി ജിഎംആര്‍ എയര്‍പോര്‍ട്‌സ് ലാഭവിഹിതം പ്രഖ്യാപിച്ചിട്ടില്ലെന്നും തങ്ങളുടെ മാതൃകമ്പനിക്ക് നല്‍കുന്ന വായ്പയിലും മുന്‍കൂര്‍ തുകയിലും വലിയ വെട്ടിക്കുറയ്ക്കല്‍ നടത്തിയെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

Comments

comments

Categories: Business & Economy