ഗാലക്‌സി നോട്ട് 9 ഓഗസ്റ്റ് 24ന് ഇന്ത്യയില്‍ വില്‍പ്പന ആരംഭിക്കും

ഗാലക്‌സി നോട്ട് 9 ഓഗസ്റ്റ് 24ന് ഇന്ത്യയില്‍ വില്‍പ്പന ആരംഭിക്കും

ന്യൂഡെല്‍ഹി: സ്മാര്‍ട്ട്‌ഫോണ്‍ ആരാധകര്‍ കാത്തിരിക്കുന്ന സാംസംഗ് ഗാലക്‌സി നോട്ട് 9 ന്റെ വില്‍പ്പന ഈ മാസം 24 മുതല്‍ ഇന്ത്യയില്‍ ആരംഭിക്കും. പരിഷ്‌കരിച്ച എസ് പെന്‍, ഫിംഗര്‍പ്രിന്റ് സെന്‍സറോടു കൂടിയ ഡ്യുവല്‍ റിയര്‍ ക്യാമറ, 4000 എംഎച്ച് ബാറ്ററി എന്നിവയാണ് ഫോണിന്റെ പ്രധാന സവിശേഷതകള്‍.

6 ജിബി റാം, 128 ജിബി മെമ്മറി മോഡലിന് 67,900 രൂപയും 8 ജിബി റാം, 512 ജിബി മോഡലിന് 84,900 രൂപയുമാണ് ഇന്ത്യന്‍ വിപണിയിലെ വില. ഓഫ്‌ലൈനിലും ഓണ്‍ലൈനിലും ഫോണ്‍ ലഭ്യമാകും.

6.4 ഇഞ്ച് സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലെ, 845 ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ പ്രൊസസര്‍, 6ജിബി/ 8 ജിബി റാം എന്നിവയാണ് മറ്റ് പ്രത്യേകതകള്‍. ഗാലക്‌സി നോട്ട് 9 വാങ്ങുന്നവര്‍ക്ക് നിരവധി ആനുകൂല്യങ്ങള്‍ ഇപ്പോള്‍ കാത്തിരിപ്പുണ്ട്. എച്ച്ഡിഎഫ്‌സി കാര്‍ഡ് വഴി നടത്തുന്ന ഇടപാടുകള്‍ക്ക് 6000 രൂപയുടെ ക്യാഷ്ബാക്ക് ലഭിക്കുന്ന ഓഫര്‍ ആണ് ഇതില്‍ ഏറെ മികച്ചുനില്‍ക്കുന്ന ഓഫര്‍.

നോട്ട് 9 പുറത്തിറക്കാന്‍ ചടങ്ങില്‍ ഏറ്റവുമധികം ശ്രദ്ധയാകര്‍ഷിച്ച ഒന്നായിരുന്നു പുതിയ നോട്ട് 9ലെ എസ് പെന്‍. മുന്‍ മോഡലിനെ അപേക്ഷിച്ച് ബ്ലൂടൂത്ത് കണക്ടിവിറ്റി അടക്കം ഏറെ പുതുമകളോടെയാണ് ഈ എസ് പെന്‍ എത്തിയിരിക്കുന്നത്. ഈ പെന്‍ ഉപയോഗിച്ചുകൊണ്ട് ഫോണ്‍ തൊടാതെ തന്നെ ഫോട്ടോ എടുക്കാം, മീഡിയ പ്രവര്‍ത്തിപ്പിക്കാം, സ്ലൈഡ് ഷോകള്‍ നിയന്ത്രിക്കാം തുടങ്ങി ഒരുപാട് കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കും.

മിഡ്‌നൈറ്റ് ബ്ലാക്ക്, മെറ്റാലിക് കോപ്പര്‍, ഓഷ്യന്‍ ബ്ലൂ, ലാവെന്‍ഡര്‍ പര്‍പ്പിള്‍ എന്നിവയാണ് നാല് കളര്‍ ഓപ്ഷനുകള്‍.

 

 

 

 

 

Comments

comments

Categories: Tech