പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ ഇളവുകള്‍ നല്‍കി ധനകാര്യ സ്ഥാപനങ്ങളും

പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ ഇളവുകള്‍ നല്‍കി ധനകാര്യ സ്ഥാപനങ്ങളും

ന്യൂഡല്‍ഹി: കേരളത്തിലെ ധനകാര്യ സ്ഥാപനങ്ങള്‍ ഇളവുകള്‍ അനുവദിക്കുന്നു. പ്രളയക്കെടുതിയില്‍ പെട്ട് ഉലയുന്ന കേരളത്തിലെ ജനങ്ങള്‍ക്ക് ആശ്വാസ നടപടിയുമായി എത്തിയിരിക്കുരയാണ് ധനകാര്യ സ്ഥാപനങ്ങള്‍. വായ്പകള്‍, ഇന്‍ഷുറന്‍സ് ഉള്‍പ്പടെയുള്ള വിവിധ ധനകാര്യ ഇടപാടുകള്‍ക്ക് ധനകാര്യ സ്ഥാപനങ്ങള്‍ ഇളവുകള്‍ അനുവദിച്ചു.

മാസംതോറും അടയ്ക്കുന്ന വായ്പ തിരിച്ചടവായ ഇഎംഐയ്ക്ക് പ്രമുഖ പൊതുമേഖല സ്ഥാപനമായ എസ്ബിഐ ഇളവ് അനുവദിച്ചു. ഒരു മാസത്തെ സാവകാശമാണ് എസ്ബിഐ അനുവദിച്ചിരിക്കുന്നത്. ഇതിന് പിഴ ഈടാക്കില്ലെന്നും ബാങ്ക് വ്യക്തമാക്കിയിട്ടുണ്ട്. ഒപ്പം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണമടയ്ക്കുന്നതിന് പാസ്ബുക്ക്, എടിഎം കാര്‍ഡ് ചെക്ക് ബുക്ക് എന്നിവയ്ക്ക് പ്രത്യേക തുക ആളുകളില്‍ നിന്നും ഈടാക്കില്ലെന്നും അറിയിച്ചിട്ടുണ്ട്.

ബാങ്ക് എക്കൗണ്ടുമായി ബന്ധപ്പെട്ടുള്ള രേഖകള്‍ നഷ്ടപ്പെട്ടവര്‍ക്ക് ഫോട്ടോയും ഒപ്പും മാത്രം ഉപയോഗിച്ച് താല്‍കാലിക എക്കൗണ്ട് തുറക്കുന്നതിനും ബാങ്ക് സൗകര്യമൊരുക്കിയിട്ടുണ്ട്. പ്രമുഖ സ്വകാര്യ ബാങ്ക് ആയ ഐസിഐസിഐയും എസ്ബിഐയുടെ അതേ നിലപാട് ആണ് സ്വീകരിച്ചിരിക്കുന്നത്. എച്ച്ഡിഎഫ്‌സി യും ഇന്‍ഷുറന്‍സ് കമ്പനിയായ എസ്‌ഐസിയും നിരവധി ഇളവുകളാണ് നല്‍കാന്‍ തയ്യാറായിട്ടുള്ളത്. ഇന്‍ഷുറന്‍സ് പ്രീമിയം അടക്കുന്നതില്‍ വൈകിയാല്‍ ഉള്ള പ്രത്യേക ചാര്‍ജ് ഉള്‍പ്പെടെ എല്ലാം ഇളവു ചെയ്ത് നല്‍കിയിട്ടുണ്ട്.

അധിക വായ്പ ആവശ്യമുള്ളവര്‍കക്ക് ജാമ്യം ഇല്ലാതെ തന്നെ വായ്പ അനുവദിക്കുന്നതാണ്. ആറ് മാസത്തേക്ക് മിനിമം ബാലന്‍സ്, സേവനങ്ങള്‍ക്കുള്ള ചാര്‍ജുകള്‍ എന്നിവയും ഒഴിവാക്കിയിട്ടുണ്ട്

 

 

 

 

Comments

comments

Categories: Current Affairs