എക്കൗണ്ട് തുടങ്ങാന്‍ ആധാര്‍കാര്‍ഡ് കോപ്പി മതിയാകില്ല

എക്കൗണ്ട് തുടങ്ങാന്‍ ആധാര്‍കാര്‍ഡ് കോപ്പി മതിയാകില്ല

രേഖകളുടെ ആധികാരികത ഉറപ്പാക്കേണ്ടത് ബാങ്കുകളുടെ ഉത്തരവാദിത്തം

മുംബൈ: ബാങ്ക് എക്കൗണ്ട് തുടങ്ങാന്‍ ഇനി ആധാര്‍കാര്‍ഡോ ആധാര്‍കാര്‍ഡിന്റെ കോപ്പിയോ ഹാജരാക്കിയാല്‍ മതിയാകില്ല. ബയോമെട്രിക്, ഒടിപി (വണ്‍ ടൈം പാസ്‌വേര്‍ഡ്) എന്നിവയില്‍ ഏതെങ്കിലും തരത്തില്‍ ഏതെങ്കിലും സ്ഥിരീകരണം നടത്തി മാത്രമേ പുതിയ എക്കൗണ്ടുകള്‍ അനുവദിക്കാവൂ എന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ പുതിയ ഉത്തരവ് വ്യക്തമാക്കുന്നത്.
ആധാറിന്റെയും തിരിച്ചറിയല്‍ രേഖകളുടെയും സ്ഥിരീകരണത്തില്‍ ബാങ്കുകള്‍ക്കാണ് പൂര്‍ണ ഉത്തരവാദിത്തമെന്ന് സര്‍ക്കാര്‍ പുറത്തിറക്കിയ സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു. ഇതില്‍ എന്തെങ്കിലും തരത്തില്‍ വീഴ്ചസംഭവിച്ചാല്‍ ബാങ്ക് അധികൃതര്‍ക്കായിരിക്കും ഉത്തരാവാദിത്തം.
ആരെങ്കിലും മറ്റുള്ളവരുടെ തിരിച്ചറിയല്‍ കാര്‍ഡോ റേഷന്‍കാര്‍ഡോ ഉപയോഗിച്ച് ബാങ്ക് എക്കൗണ്ട് തുടങ്ങിയാല്‍ അതിന്റെ ഉത്തരവാദിത്തം ബാങ്കിനായിരിക്കും. ഇക്കാര്യത്തില്‍ കാര്‍ഡുകളുടെ ഉടമയെ കുറ്റക്കാരനായി കണക്കാക്കാനാകില്ലെന്നും ഉത്തരവില്‍ പറയുന്നു. ആധാര്‍ വിവരങ്ങളുടെ ചോര്‍ച്ച സംബന്ധിച്ച ആശങ്കകള്‍ വിവിധ മേഖലകളില്‍ നിന്ന് ഉയര്‍ന്നു വരുന്നത് കൂടി കണക്കിലെടുത്താണ് കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം.

Comments

comments

Categories: Current Affairs, Slider
Tags: Aadhaar