ടാറ്റാ ടെലിസര്‍വിസ് വില്‍പ്പനയില്‍ പ്രതിസന്ധി

ടാറ്റാ ടെലിസര്‍വിസ് വില്‍പ്പനയില്‍ പ്രതിസന്ധി

കരാര്‍ നടപടികള്‍ എയര്‍ടെല്‍ മുന്നോട്ട് കൊണ്ടുപോകുന്നുണ്ട്

ന്യൂഡെല്‍ഹി: ടെലികോം ബിസിനസില്‍ നിന്നും പുറത്തുകടക്കാനുള്ള ശ്രമങ്ങളിലാണ് ടാറ്റ ഗ്രൂപ്പിന്റെ ശ്രമങ്ങള്‍ പ്രതിസന്ധിയില്‍. 2017 ഫെബ്രുവരിയില്‍ ടാറ്റ സണ്‍സ് ലിമിറ്റഡ് ചെയര്‍മാന്‍ എന്‍ ചന്ദ്രശേഖരന്‍ ചുമതലയേറ്റതിനു ശേഷമാണ് ടാറ്റ ടെലി സര്‍വീസസില്‍ നിന്നും പിന്‍വാങ്ങാനുള്ള പദ്ധതികള്‍ ആവിഷ്‌കരിച്ചത്.
ഒക്ടോബര്‍ 2017 ലെ തീരുമാനപ്രകാരം ടാറ്റ ടെലിസര്‍വീസസ് ലിമിറ്റഡ്, ടാറ്റ ടെലിസര്‍വീസസ് ( മഹാരാഷ്ട്ര) ലിമിറ്റഡ് എന്നിവ ഭാരതി എയര്‍ടെല്‍ ലിമിറ്റഡിന് വില്‍ക്കാനാണ് കമ്പനി ശ്രമിക്കുന്നത്. എന്നാല്‍ 10,000 കോടി രൂപ സര്‍ക്കാരിലേക്ക് അടയ്ക്കാനുള്ള ടാറ്റ ടെലി സര്‍വീസസിന് എയര്‍ടെല്ലുമായി കരാര്‍ ഉണ്ടാക്കാനുള്ള അനുമതി സര്‍ക്കാര്‍ ഇതുവരെ നല്‍കിയിട്ടില്ല.
ടാറ്റ സണ്‍സ് കമ്പനിയോട് ബാധ്യത ആര് തീര്‍ക്കുമെന്നതില്‍ വിശദീകരണം തേടിയിട്ടുണ്ടെന്നും എന്നാല്‍ അതിന് വ്യക്തമായ മറുപടിയല്ല ലഭിച്ചതെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു. എയര്‍ടെല്ലുമായുള്ള കരാര്‍ സംബന്ധിച്ചും ടാറ്റ സണ്‍സ് ഗ്രൂപ്പില്‍ നിന്നും വ്യക്തമായ പദ്ധതി നിര്‍ദേശങ്ങള്‍ ലഭിച്ചില്ലെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു.
സ്‌പെക്ട്രം ചാര്‍ജ്, ലൈസന്‍സ് ഫീസ് എന്നിവയില്‍ ഇനിയും അടയ്ക്കാനുള്ള തുക ടാറ്റ കമ്യൂണിക്കേഷന്‍സോ അല്ലെങ്കില്‍ ഉപവിഭാഗമായ ടാറ്റ സണ്‍സോ അടച്ചുതീര്‍ക്കുമെന്ന് ടെലികമ്യൂണിക്കേഷന്‍സ് മന്ത്രാലയത്തിന് ജൂലൈ മാസത്തില്‍ അയച്ച കത്തില്‍ ടാറ്റാ സണ്‍സ് ചൂണ്ടിക്കാട്ടുന്നു. അതേസമയം, ബാങ്ക് ഗ്യാരണ്ടിയുടെ രേഖകള്‍ സമര്‍പ്പിച്ചാല്‍ മാത്രമേ ഈ കത്ത് തങ്ങള്‍ സ്വീകരിക്കുകയുള്ളൂവെന്നാണ് സര്‍ക്കാരിന്റെ നിലപാട് ടാറ്റ ടെലിസര്‍വീസസ് വേഗത്തില്‍ കടങ്ങള്‍ അടച്ചുതീര്‍ത്താല്‍ കരാര്‍ ഉറപ്പിക്കാമെന്ന തീരുമാനത്തിലാണ് എയര്‍ടെല്‍. കരാര്‍ നടപടികള്‍ എയര്‍ടെല്‍ മുന്നോട്ട് കൊണ്ടുപോകുന്നുണ്ട്. കരാറിന്റെ അനുമതിക്കായി നാഷണല്‍ കമ്പനി ലോ ട്രീബ്യൂണലിനെ(എന്‍സിഎല്‍ടി) സമീപിച്ചിരിക്കുകയാണ് എയര്‍ടെല്‍. കരാര്‍ പൂര്‍ത്തിയാകണമെങ്കില്‍ ടെലികമ്യൂണിക്കേഷന്‍സ് മന്ത്രാലയം അന്തിമ അനുമതി നല്‍കണം.

Comments

comments

Categories: FK News

Related Articles