ഓഹരി സൂചികകള്‍ നേരിയ നേട്ടത്തില്‍ ക്ലോസ് ചെയ്തു

ഓഹരി സൂചികകള്‍ നേരിയ നേട്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: ഓഹരി സൂചികകള്‍ നേരിയ നേട്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 7 പോയന്റ് ഉയര്‍ന്ന് 38285.75 ലും നിഫ്റ്റി 19.15 പോയന്റ് നേട്ടത്തില്‍ 11570.90 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ഒരുസമയത്ത് സെന്‍സെക്‌സ് 124 പോയന്റും നിഫ്റ്റി 30 പോയന്റും ഉയര്‍ന്നിരുന്നു.

ബിഎസ്ഇയിലെ 1338 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1387 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.ഫാര്‍മ, ഐടി ഓഹരികളാണ് നേട്ടമുണ്ടാക്കിയത്.

ടെക് മഹീന്ദ്ര, കോള്‍ ഇന്ത്യ, ലുപിന്‍, ആക്‌സിസ് ബാങ്ക്, എച്ച്‌സിഎല്‍ ടെക്, സണ്‍ ഫാര്‍മ, വിപ്രോ, ഡോ.റെഡ്ഡീസ് ലാബ്, സിപ്ല, ഒഎന്‍ജിസി, മാരുതി സുസുകി, ഹീറോ മോട്ടോര്‍കോര്‍പ്, ടിസിഎസ്, ഐസിഐസിഐ ബാങ്ക് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലെത്തി.

ടാറ്റ സ്റ്റീല്‍, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, കൊട്ടക് മഹീന്ദ്ര, ഭാരതി എയര്‍ടെല്‍, ഐഒസി, ടാറ്റ മോട്ടോഴ്‌സ്, ഏഷ്യന്‍ പെയിന്റ്‌സ്, എച്ച്ഡിഎഫ്‌സി, ബജാജ് ഓട്ടോ, എസ്ബിഐ തുടങ്ങിയ ഓഹരികള്‍ നഷ്ടം രേഖപ്പെടുത്തി.

Comments

comments

Categories: FK News
Tags: sensex

Related Articles