ഇന്ത്യയ്ക്ക് വേണ്ടി എഐ ക്ലൗഡുമായി പേടിഎം

ഇന്ത്യയ്ക്ക് വേണ്ടി എഐ ക്ലൗഡുമായി പേടിഎം

ന്യൂഡെല്‍ഹി: ഇന്ത്യയിലെ ഡെവലപര്‍മാര്‍, സ്റ്റാര്‍ട്ടപ്പുകള്‍,സംരംഭങ്ങള്‍ എന്നിവയ്ക്കായി ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് ക്ലൗഡ് കംപ്യൂട്ടിംഗുമായി ഡിജിറ്റല്‍ പേമെന്റ് കമ്പനിയായ പേടിഎം. പേടിഎം എഐ ക്ലൗഡ് ഫോര്‍ ഇന്ത്യയെന്നാണ് ഈ പ്ലാറ്റ്‌ഫോമിന്റെ പേര്. പേടിഎമ്മിന്റെ മാതൃകമ്പനിയായ വണ്‍97 കമ്മ്യൂണിക്കേഷന്‍സാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.

സംഘടനകളുടെ ബിസിനസ് കേന്ദ്രീകൃത ആപ്പുകളെയാണ് പ്രധാനമായും പേടിഎം എഐ ക്ലൗഡ് ഫോര്‍ ഇന്ത്യ വഴി ലക്ഷ്യമിടുന്നത്. ക്ലൗഡ് കംപ്യൂട്ടിംഗിലെ ഉയര്‍ന്നതലത്തിലുള്ള സൊലുഷനുകള്‍, തൊഴിലിലെ യാത്രികത, എളുപ്പത്തിലുള്ള പേമെന്റ്, ഹാര്‍ഡ്‌വെയര്‍-സോഫ്റ്റ്‌വെയര്‍ എന്നിവ തടസമില്ലാതെ കൈകാര്യം ചെയ്തുള്ള ഉപഭോക്തൃ ഇടപെടല്‍, മെസേജിംഗ് തുടങ്ങിയവ ഈ പ്ലാറ്റ്‌ഫോം വഴി സാധ്യമാകും.

പേടിഎം എഐ ക്ലൗഡ് തങ്ങളുടെ എല്ലാ ഉപഭോക്തൃ ഡാറ്റയും ഇന്ത്യയില്‍ മാത്രം സ്ഥിതി ചെയ്യുന്ന സര്‍വറുകളില്‍ പ്രാദേശികമായാണ് സംഭരിക്കുക. മാത്രമല്ല ഏറ്റവും ഉയര്‍ന്ന സുരക്ഷാ, സ്വകാര്യത മാനദണ്ഡങ്ങള്‍ പാലിക്കുകയും ചെയ്യും. ഈ ബിസിനസിനായി 250 കോടിയോളം രൂപയാണ് കമ്പനി നിക്ഷേപിക്കുന്നത്.

ക്ലൗഡ് കംപ്യൂട്ടിംഗ് ഇന്‍ഫ്രാസ്ട്രക്ടചറിനായി ആലിബാബായുമായി പേടിഎമ്മിന് പങ്കാളിത്തമുണ്ട്. ഡിംഗ് ടാല്‍കുമായുള്ള പങ്കാളിത്തം വഴി എന്റര്‍പ്രൈസ്-മെസേജിംഗ് സൊലുഷന്‍ പേടിഎം ഉടന്‍ നല്‍കും.

 

Comments

comments

Categories: FK News, Slider, Tech
Tags: PayTM