ഓണപരീക്ഷ റദ്ദാക്കാന്‍ സാധ്യത

ഓണപരീക്ഷ റദ്ദാക്കാന്‍ സാധ്യത

തിരുവന്തപുരം: കേരളം നേരിട്ട മഹാപ്രളയത്തില്‍ നിന്നും സംസ്ഥാനം കരകയറാത്ത സാഹചര്യത്തില്‍ ഈ അധ്യയന വര്‍ഷത്തെ ഓണപരീക്ഷ ഒഴിവാക്കാന്‍ ശ്രമിക്കുന്നു. മഴ ശക്തമായതോടെയാണ് ഓണത്തിന് മുമ്പ് നടത്താനിരുന്ന പരീക്ഷകള്‍ ഓണം കഴിഞ്ഞ് നടത്താനായി മുമ്പ് തീരുമാനിച്ചിരുന്നത്. എന്നാല്‍ ഇനി ഓണപരീക്ഷ ഇല്ലെന്ന തീരുമാനമാണ് അറിയാന്‍ കഴിയുന്നത്.

ഈ വര്‍ഷം ഡിസംബറില്‍ വരാനിരിക്കുന്ന അര്‍ധവാര്‍ഷിക പരീക്ഷ മതി എന്ന ആലോചനയില്‍ ആണ് പൊതു വിദ്യാഭ്യാസ വകുപ്പ്. മഴയെ തുടര്‍ന്ന് സ്‌കൂളുകളില്‍ ഓണം അവധിയ്ക്ക് മുമ്പ് തന്നെ നീണ്ട അവധി നല്‍കേണ്ടി വന്നതിനാല്‍ പാഠഭാഗങ്ങള്‍ പഠിപ്പിച്ച് തീര്‍ന്നില്ല എന്ന വസ്തുതയും കണക്കിലെടുത്താണ് സര്‍ക്കാറിന്റെ ഈ തീരുമാനം.

ഇതിന് മുമ്പ് കേരളം നേരിട്ട പ്രതിസന്ധിയായിരുന്നു നിപ വൈറസ്. ഇത് കാരണം പല സ്‌കൂളുകളും ക്ലാസുകള്‍ തുടങ്ങാന്‍ വൈകിയിരുന്നു. അതിനാല്‍ പല സ്‌കൂളുകളിലും ഓണത്തിന് മുമ്പ് തീര്‍ക്കാനിരുന്ന പാഠഭാഗങ്ങള്‍ കഴിഞ്ഞിട്ടില്ല. ഈ വസ്തുകള്‍ ഒക്കെ പരിഗണിച്ചാണ് സര്‍ക്കാറിന്റെ ഈ നീക്കം.

 

Comments

comments

Categories: Current Affairs