കേരളത്തിലെ പ്രളയത്തില്‍ മുങ്ങി പത്രമാധ്യമവും

കേരളത്തിലെ പ്രളയത്തില്‍ മുങ്ങി പത്രമാധ്യമവും

തിരുവനന്തപുരം: കേരളത്തെ മുഴുവന്‍ ദുരിതത്തില്‍ ആഴ്ത്തിയ പ്രളയം പത്ര വ്യവസായത്തെയും സാരമായി തന്നെ ബാധിച്ചു.പത്രം വാങ്ങി വായിക്കാന്‍ പല പ്രദേശങ്ങളിലും ആളില്ലാത്ത അവസ്ഥയാണ്. വലിയൊരളവു വായനക്കാരെയാണ് കുറച്ച് ദിവസങ്ങളാണ് പത്രമാധ്യമത്തിന് നഷ്ടപ്പെട്ടത്.

പത്രം വിതരണം ചെയ്യാനും ആളില്ല, വാങ്ങി വായിക്കാനും ആളില്ലാത്ത അവസ്ഥ. ഈ മേഖല ഇതുവരെ നേരിടാത്ത ഒരു പ്രതിസന്ധിയാണ് കേരളം ഇപ്പോള്‍ നേരിട്ട് കൊണ്ടിരിക്കുന്നത്. മിക്ക പത്രങ്ങളുടെയും ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, പാലക്കാട്, കൊച്ചി തുടങ്ങിയ എഡിഷനുകള്‍ ഇപ്പോഴും പ്രതിസന്ധിയിലാണ്.

ദുരന്ത മേഖലകളിലേക്ക് പത്രം എത്തിക്കാന്‍ ഇപ്പോഴും ബുദ്ധിമുട്ടുകയാണ്. ഗതാഗതം തടസ്സപ്പെട്ടതാണ് ഇതിന് കാരണം. ഓണക്കാലത്തെ പരസ്യ വരുമാനവും പ്രതിസന്ധിയില്‍ നില്‍ക്കുകയാണ്. നല്‍കിയ പരസ്യങ്ങള്‍ പോലും പല കമ്പനികളും പിന്‍വലിക്കുകയാണ്. ഇതിന് ഒപ്പം തന്നെ പത്രം അച്ചടിക്കുന്ന പേപ്പറിനും ക്ഷാമം നേരിട്ട് കൊണ്ടിരിക്കുകയാണ്.

ന്യൂസ് പ്രിന്റുകള്‍ക്ക് വില കൂടിയിരിക്കുകയാണ്. മലിനീകരണ പ്രശ്‌നത്തെ തുടര്‍ന്നാണ് ന്യൂസ് പ്രിന്റ് ഉല്‍പാദം നിര്‍ത്തി വച്ചിരിക്കുന്നത്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുമാണ് ഇപ്പോള്‍ ലഭ്യമാകുന്ന ന്യൂസ്പ്രിന്റുകള്‍ ലഭ്യമാകുന്നത്. പല വന്‍കിട പത്രങ്ങളും പത്രങ്ങളിലെ പേജുകളുടെ എണ്ണം ഇപ്പോള്‍ കുറച്ചിരിക്കുകയാണ്. എന്നാല്‍ ദൃശ്യ മാധ്യങ്ങളെ ഇത് വലിയ തോതില്‍ ബാധിച്ചിട്ടില്ല. അവര്‍ക്ക് കൂടുതല്‍ മൈലേജ് ഉണ്ടാവുകയാണ് ഈ സാഹചര്യത്തില്‍ ഉണ്ടായിട്ടുള്ളത്.

 

Comments

comments

Categories: Current Affairs, Slider