ട്രെയിന്‍ സര്‍വീസുകള്‍ സാധാരണ ഗതിയിലേക്ക്

ട്രെയിന്‍ സര്‍വീസുകള്‍ സാധാരണ ഗതിയിലേക്ക്

 

രണ്ട് പ്രത്യേക തീവണ്ടികള്‍ സര്‍വീസ് നടത്തും

കൊച്ചി: കേരളത്തില്‍ പ്രളയത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ച ട്രെയ്ന്‍ സര്‍വീസുകള്‍ പുനരാരംഭിച്ചു. പാലക്കാട്-കൊയമ്പത്തൂര്‍- ചെന്നൈ റൂട്ടുകളില്‍ പൂര്‍ണമായും സര്‍വീസുകള്‍ ആരംഭിച്ചു. തൃശൂര്‍-എറണാകുളം റൂട്ടില്‍ ചില ദീര്‍ഘദൂര ട്രെയിനുകള്‍ റദ്ദാക്കി. എന്നാല്‍ ബാക്കി സര്‍വീസുകളെല്ലാം സാധാരണ നിലയിലായി. ഇന്നത്തോടെ ട്രെയ്ന്‍ ഗതാഗതം പൂര്‍ണമായും സാധാരണ നിലയിലെത്തുമെന്നാണ് റെയ്ല്‍വേ വൃത്തങ്ങള്‍ അറിയിക്കുന്നത്.
അതേസമയം, കേരളത്തിലെ പ്രളയക്കെടുതി കണക്കിലെടുത്ത് രണ്ട് പ്രത്യേക ട്രെയിന്‍ സര്‍വീസുകള്‍ ആരംഭിക്കുമെന്ന് ഇന്ത്യന്‍ റെയ്ല്‍വെ അറിയിച്ചു. കൊച്ചുവേളി-ഭുവനേശ്വര്‍, ചെന്നൈ എഗ്മോര്‍-എറണാകുളം എന്നീ സര്‍വീസുകളാണ് ആരംഭിച്ചത്. ഇന്നലെ കൊച്ചുവേളി റെയില്‍വെ സ്റ്റേഷനില്‍ നിന്നും രാവിലെ 11 മണിക്ക് പുറപ്പെട്ട കൊച്ചുവേളി-ഭുവനേശ്വര്‍ ( ട്രെയിന്‍ നമ്പര്‍ 06336) ട്രെയിന്‍ നാളെ വൈകിട്ട് 3.45 ന് ഭുവനേശ്വറിലെത്തും.
ചെന്നൈ എഗ്മോര്‍- എറണാകുളം ( ട്രെയിന്‍ നമ്പര്‍ 06335) വണ്‍ വേ ട്രെയിനാണ്. ഇന്നലെ വൈകിട്ട് 6.50 ന് ചെന്നൈ എഗ്‌മോറില്‍ നിന്നും സര്‍വീസ് ആരംഭിക്കുന്ന ട്രെയിന്‍ ഇന്ന് ഉച്ചയ്ക്ക് 2 മണിയോടുകൂടി എറണാകുളം സ്‌റ്റേഷനിലെത്തും.
മംഗലാപുരത്ത് നിന്ന് കൊയമ്പത്തൂര്‍ വരെ പോകുന്ന ഇന്റര്‍സിറ്റി എക്‌സ്പ്രസ് ഇന്നലെ കൃത്യസമയത്ത് തന്നെ പുറപ്പെട്ടു. 12602-ചെന്നൈ മെയില്‍, 12686- മംഗലാപുരം- ചെന്നൈ സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ്, 16603- മാവേലി എക്‌സ്പ്രസ്, 16630- മലബാര്‍ എക്‌സ്പ്രസ്, 56656- മംഗലാപുരം-കണ്ണൂര്‍ പാസഞ്ചര്‍, 16687 മംഗലാപുരം മാതാ വൈഷ്‌ണോദേവി കത്ര നവ്യുഗ് എക്‌സ്പ്രസ്, 22638 മംഗലാപുരം ചെന്നൈ വെസ്റ്റ് കോസ്റ്റ് എക്‌സ്പ്രസ് എന്നീ വണ്ടികള്‍ കൃത്യസമയത്ത് തന്നെ യാത്ര നടത്തുമെന്ന് റെയ്ല്‍വെ അറിയിച്ചു.

Comments

comments

Categories: Current Affairs, Slider