കേരളത്തിന് 1.75 കോടി രൂപയുടെ സഹായവുമായി ഫേസ്ബുക്ക്

 കേരളത്തിന് 1.75 കോടി രൂപയുടെ സഹായവുമായി ഫേസ്ബുക്ക്

ന്യൂഡല്‍ഹി: പ്രളയക്കെടുതി നേരിടുന്ന കേരളത്തിന് സഹായഹസ്തവുമായി ഫേസ്ബുക്കും രംഗത്ത്. 250,000 ഡോളറാ ( ഏകദേശം 1.75 കോടി രൂപ)ണ് കേരളത്തിന് ഫേസ്ബുക്ക് നല്‍കുന്നത്.

ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സന്നദ്ധസംഘടനയായ ‘ഗൂണ്‍ജ്’ വഴിയാണ് ഫേസ്ബുക്ക് ഫണ്ട് ചിലവഴിക്കുക. പ്രളയം തകര്‍ത്ത മേഖലയില്‍ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സംഘടനയാണ് ‘ഗൂണ്‍ജ്’.

പ്രളയം രൂക്ഷമായ സാഹചര്യത്തില്‍ ആളുകളെ രക്ഷിക്കുന്നതിനും ഒറ്റപ്പെട്ടവരെ കണ്ടെത്തുന്നതിനും തങ്ങള്‍ നിര്‍ണായക പങ്കാണ് വഹിച്ചതെന്ന് ഫേസ്ബുക്ക് പറഞ്ഞു. പേജുകള്‍ നിര്‍മിച്ചും ഗ്രൂപ്പുകള്‍ വഴിയും ലൈവ് വീഡിയോയിലുടെയും ആളുകള്‍ ആശയവിനിമയം നടത്താനായതും സന്ദേശങ്ങള്‍ കൈമാറിയതും രക്ഷാപ്രവര്‍ത്തനത്തില്‍ നിര്‍ണായകമായെന്നും ഫേസ്ബുക്ക് കൂട്ടിച്ചേര്‍ത്തു.

ഓഗസ്റ്റ് ഒമ്പതിന് ഫേസ്ബുക്ക് കമ്മ്യൂണിറ്റി സേഫ്റ്റി ചെക്ക് എന്ന ഫീച്ചര്‍ ആക്ടിവേറ്റ് ചെയ്തിരുന്നു. ഇതുവഴി ആളുകള്‍ സുരക്ഷിതരാണെന്ന് മറ്റുളളവരെ അറിയിക്കുന്നതിനും കഴിഞ്ഞിരുന്നു. ഫേസ്ബുക്ക് ലൈവിലൂടെയാണ് നിരവധി പേര്‍ സഹായം അഭ്യര്‍ഥിച്ചത്.

 

 

Comments

comments