ഇന്ത്യക്കെതിരെ പരാതി: യുഎസിനെ പിന്തുണച്ച് 12 രാജ്യങ്ങള്‍

ഇന്ത്യക്കെതിരെ പരാതി: യുഎസിനെ പിന്തുണച്ച് 12 രാജ്യങ്ങള്‍

ഇന്ത്യയുടെ കയറ്റുമതി പ്രോല്‍സാഹന സബ്‌സിഡികള്‍ക്കെതിരെ അമേരിക്ക ലോക വ്യാപാര സംഘടനയില്‍ സമര്‍പ്പിച്ച പരാതിയെ യൂറോപ്യന്‍ യൂണിയന്‍, റഷ്യ, ചൈന, ജപ്പാന്‍ തുടങ്ങി 12 രാജ്യങ്ങള്‍ പിന്തുണച്ചു. മൂന്നാം കക്ഷികള്‍ എന്ന നിലയിലാണ് ഈ രാജ്യങ്ങള്‍ തര്‍ക്കത്തില്‍ പങ്കു ചേര്‍ന്നത്. തങ്ങളുടെ രാജ്യത്തെ തൊഴിലാളികള്‍ക്ക് വെല്ലുവിളിയാകുമെന്ന് വ്യക്തമാക്കിക്കൊണ്ടും എഗ്രിമെന്റ് ഓണ്‍ സബ്‌സിഡീസ് ആന്‍ഡ് കൗണ്ടര്‍വേലിംഗ് മെഷേഴ്‌സ് (എഎസ്‌സിഎം) ചൂണ്ടിക്കാട്ടിക്കൊണ്ടുമാണ് യുഎസ് ഇന്ത്യയുടെ ഏതാണ്ട് എല്ലാ കയറ്റുമതി പദ്ധതികളെയും എതിര്‍ക്കുന്നത്. വിഷയത്തില്‍ പിന്തുണയുമായെത്തിയ മൂന്നാം കക്ഷികളുടെ എണ്ണം ആശങ്കപ്പെടുത്തുന്നതാണെന്നും അതിന് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടായിരിക്കുമെന്നും ബന്ധപ്പെട്ട വൃത്തങ്ങള്‍ പറഞ്ഞു. ഇന്ത്യയെ ഉന്നം വെക്കുന്ന രാജ്യങ്ങളുടെ എണ്ണം പരിഗണിച്ചാല്‍ ഇത് ഒരു വലിയ പ്രശ്‌നം തന്നെയാണെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. ബ്രസീല്‍, കാനഡ, ചൈന, ഈജിപ്ത്, യൂറോപ്യന്‍ യൂണിയന്‍, ജപ്പാന്‍, കസാഖിസ്ഥാന്‍, കൊറിയ, റഷ്യ, ശ്രീലങ്ക, തായ്‌വാന്‍, തായ്‌ലന്‍ഡ് എന്നിവയാണ് തര്‍ക്കത്തില്‍ മൂന്നാം കക്ഷിയായിട്ടുള്ള രാജ്യങ്ങള്‍. മാര്‍ച്ചില്‍ യുഎസ് ആരംഭിച്ച വ്യാപാര തര്‍ക്കത്തില്‍ മറ്റ് രാജ്യങ്ങള്‍ കക്ഷി ചേരുമെന്ന് ഇന്ത്യ പ്രതീക്ഷിച്ചിരുന്നു. വ്യാപാര തര്‍ക്കത്തില്‍ ഇന്ത്യ പരാജയപ്പെട്ടേക്കുമെന്നാണ് മുന്‍ വാണിജ്യ സെക്രട്ടറി റിത തിയോതിയ അഭിപ്രായപ്പെട്ടിരിക്കുന്നത്.

Comments

comments

Categories: Business & Economy
Tags: India- Us