രാജ്യത്ത് ഓണ്‍ലൈന്‍ ഷോപ്പിംഗ് ഉപേക്ഷിക്കുന്നവരുടെ എണ്ണം വര്‍ധിച്ചു

രാജ്യത്ത് ഓണ്‍ലൈന്‍ ഷോപ്പിംഗ് ഉപേക്ഷിക്കുന്നവരുടെ എണ്ണം വര്‍ധിച്ചു

ന്യൂഡല്‍ഹി: രാജ്യത്ത് ഓണ്‍ലൈന്‍ വിപണി വിട്ടുപോകുന്നവരുടെ എണ്ണത്തില്‍ വന്‍വര്‍ധനയെന്ന് റിപ്പോര്‍ട്ട്. ഓണ്‍ലൈന്‍ സാധ്യതകള്‍ സാധ്യതകള്‍ വര്‍ധിക്കുമ്പോഴും ആളുകള്‍ പിന്മാറുന്നുവെന്നാണ് വിലയിരുത്തല്‍. ഗൂഗിള്‍, ബെയ്ന്‍ ആന്‍ഡ് കമ്പനി, ഒമിഡ്യാര്‍ നെറ്റ്‌വര്‍ക് എന്നിവര്‍ ചേര്‍ന്നാണ് റിപ്പോര്‍ട്ട് തയാറാക്കിയത്.

കഴിഞ്ഞ 12 മാസത്തിനുള്ളില്‍ ഓണ്‍ലൈന്‍ ഷോപ്പിങ് ഉപേക്ഷിച്ചത് 5 കോടി പേരാണെന്ന് പഠനത്തില്‍ പറയുന്നു. ആദ്യത്തെ വാങ്ങലില്‍തന്നെ 5.4 കോടി പേര്‍ ഓണ്‍ലൈന്‍ ഷോപ്പിങ് നിര്‍ത്തി.ഇംഗ്ലീഷിനേക്കാള്‍ പ്രാദേശിക ഭാഷകളില്‍ കൂടുതല്‍ കംഫര്‍ട്ട് ഉള്ളവരായ സാധാരണക്കാരായ ഉപഭോക്താക്കളാണ് വിപണി വിട്ടത്.

ഫ്‌ളിപ്കാര്‍ട്ട്, ആമസോണ്‍ തുടങ്ങിയ ഷോപ്പിംഗ് സൈറ്റുകളില്‍ രജിസ്റ്റര്‍ ചെയ്യുന്ന കച്ചവടക്കാര്‍ നിലവാരമില്ലാത്ത ഉത്പന്നങ്ങള്‍ വിറ്റഴിക്കുന്നതും
ഉപഭോക്താക്കളുടെ വിശ്വാസ്യത ഇല്ലാതാക്കി. നിലവാരം കുറഞ്ഞ ഉത്പന്നങ്ങള്‍ ഇത്തരം സൈറ്റുകള്‍ വഴി വിറ്റഴിക്കുകയും അതേസമയം, ഇതേക്കുറിച്ച് പരാതിപ്പെടാന്‍ ഫലപ്രദമായ മാര്‍ഗമില്ലാത്തതും പലരെയും പിന്തിരിയാന്‍ പ്രേരിപ്പിച്ചു.

ഇന്റര്‍നെറ്റിന്റെ വ്യാപനം ദ്രുതഗതിയിലാണെങ്കിലും ഓണ്‍ലൈന്‍ ഷോപ്പിങ് മേഖലയില്‍ സ്ഥിരമായി പിടിച്ചുനില്‍ക്കുന്നവരുടെ എണ്ണം കുറയുകയാണെന്നാണ് പഠനം വിലയിരുത്തുന്നു.

 

 

Comments

comments

Categories: FK News