ആധാര്‍ കാര്‍ഡിന്റെ കോപ്പി ഉപയോഗിച്ച് ബാങ്ക് എക്കൗണ്ട് തുടങ്ങാനാവില്ല

ആധാര്‍ കാര്‍ഡിന്റെ കോപ്പി ഉപയോഗിച്ച് ബാങ്ക് എക്കൗണ്ട് തുടങ്ങാനാവില്ല

മുംബൈ: ആധാര്‍ കാര്‍ഡോ, ആധാര്‍ കാര്‍ഡിന്റെ കോപ്പിയോ നല്‍കിയാല്‍ ഇനി ബാങ്കില്‍ എക്കൗണ്ട് തുടങ്ങാനാവില്ലെന്ന് യുഐഡിഎഐ. ബയോമെട്രിക്, ഒടിപി ഇതിലേതെങ്കിലും ഉപയോഗിച്ചുള്ള സ്ഥിരീകരണം നടത്തിയാല്‍ മാത്രമേ എക്കൗണ്ട് തുറക്കാനാകൂവെന്നാണ് പുതിയ നിര്‍ദേശം.

ഇക്കാര്യത്തില്‍ ബാങ്കുകള്‍ക്കാണ് ഉത്തരവാദിത്തം. ഏതെങ്കിലും തരത്തിലുള്ള വീഴ്ചകള്‍ സംഭവിച്ചാല്‍ അതിനുത്തരവാദി ബാങ്ക് അധികൃതരായിരിക്കും. കള്ളപ്പണ നിരോധന നിയമപ്രകാരമാണ് പുതിയ തീരുമാനം.

മറ്റാരുടെയെങ്കിലും വോട്ടേഴ്‌സ് ഐഡി കാര്‍ഡോ റേഷന്‍ കാര്‍ഡോ ഉപയോഗിച്ച് ആരെങ്കിലും ബാങ്ക് എക്കൗണ്ട് തുടങ്ങിയാല്‍ അതിന്റെ ഉത്തരവാദിത്വവും ബാങ്കിനായിരിക്കും. വോട്ടേഴ്‌സ് ഐഡിയുടെയും റേഷന്‍ കാര്‍ഡിന്റെയും ഉടമ കുറ്റക്കാരനാവില്ലെന്നും സര്‍ക്കുലറില്‍ പറയുന്നു.

 

Comments

comments

Categories: FK News, Slider, Top Stories
Tags: Aadhar