കാര്‍ഷിക കയറ്റുമതി, വ്യാവസായിക നയങ്ങള്‍ അവലോകനം ചെയ്തു

കാര്‍ഷിക കയറ്റുമതി, വ്യാവസായിക നയങ്ങള്‍ അവലോകനം ചെയ്തു

ന്യൂഡെല്‍ഹി: കാര്‍ഷിക കയറ്റുമതി നയം, പുതിയ വ്യാവസായിക നയം എന്നിവയില്‍ കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി സുരേഷ് പ്രഭു വിശകലനം നടത്തി. രാജ്യത്തെ കയറ്റുമതികളില്‍ പുതിയ മുന്നേറ്റം സൃഷ്ടിക്കുന്നത് ലക്ഷ്യമിട്ടാണ് നയങ്ങള്‍ കൊണ്ടുവരുന്നത്.

വാണിജ്യ സെക്രട്ടറി, ഡയറക്റ്ററേറ്റ് ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവരുമായി സുരേഷ് പ്രഭു കൂടിക്കാഴ്ച നടത്തി. യോഗത്തില്‍ രണ്ട് നയങ്ങള്‍ വിശകലനം ചെയ്യുകയും വിവിധ കയറ്റുമതി പ്രോത്സാഹന തന്ത്രങ്ങള്‍ ചര്‍ച്ച ചെയ്യുകയും ചെയ്തുവെന്ന് മന്ത്രി പറഞ്ഞു.

പുതിയ കാര്‍ഷിക കയറ്റുമതി നയം ഉടന്‍ തന്നെ പ്രഖ്യാപിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ആഴ്ച പറഞ്ഞിരുന്നു. 2022 ഓടെ രാജ്യത്തെ കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. അതിന്റെ ഭാഗമായി നയം വേഗത്തില്‍ നടപ്പിലാക്കാനാണ് നീക്കം.

കാര്‍ഷിക കയറ്റുമതി നയത്തിന്റെ കരട് ഈ വര്‍ഷം മാര്‍ച്ചില്‍ കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയം പുറത്തുവിട്ടിരുന്നു. 1991ലെ വ്യാവസായിക നയത്തെ പൂര്‍ണമായും നവീകരിച്ചാണ് പുതിയ വ്യാവസായിക നയം കൊണ്ടുവരുന്നത്. ഉയര്‍ന്നു വരുന്ന മേഖലകളെ പ്രോത്സാഹിപ്പിക്കാനും നിലവിലുള്ള വ്യാവസായങ്ങളെ ആധുനികവല്‍ക്കരിക്കാനും ലക്ഷ്യമിട്ടാണ് വ്യാവസായിക നയം കൊണ്ടുവരുന്നത്.

 

 

Comments

comments

Categories: Business & Economy, Slider