ഹമ്മര്‍കൊപ്ഫിന്റെ എഐ50 ലിസ്റ്റില്‍ മൂന്ന് ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകള്‍

ഹമ്മര്‍കൊപ്ഫിന്റെ എഐ50 ലിസ്റ്റില്‍ മൂന്ന് ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകള്‍

ന്യൂഡെല്‍ഹി: ന്യൂഡെല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കണ്‍സള്‍ട്ടന്‍സി കമ്പനിയായ ഹമ്മര്‍കൊപ്ഫിന്റെ എഐ50 ലിസ്റ്റില്‍ ഇന്ത്യയില്‍ നിന്ന് മൂന്ന് സ്റ്റാര്‍ട്ടപ്പുകള്‍ ഇടം നേടി. അഗര ലാബ്‌സ്, ത്രികൊഗ് ഹെല്‍ത്ത് സര്‍വീസസ്, സിഗ്ട്യുപിള്‍ എന്നിവയാണ് പട്ടികയില്‍ ഇടം നേടിയത്. ഏഷ്യയില്‍ നിന്നുള്ള 50 സ്റ്റാര്‍ട്ടപ്പുകളുടെ ലിസ്റ്റാണിത്.

എഐ പ്രവര്‍ത്തനങ്ങളില്‍ മികച്ച മുന്നേറ്റം കാഴ്ചവെച്ച സ്റ്റാര്‍ട്ടപ്പുകളാണ് പട്ടികയില്‍ ഇടം നേടിയത്. വന്‍കിട സംരംഭങ്ങളില്‍ ഇടപെടല്‍ നടത്തുന്നതിന് ഒരു എന്‍ഡ്-ടു-എന്‍ഡ് സംവിധാനമാണ് ബെംഗളുരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അഗര ലാബ്‌സ് നിര്‍മിച്ചത്. ഇതുവഴി ഉപഭോക്തൃ ഇമെയിലുകള്‍, ചാറ്റുകള്‍, ഫോണ്‍ കോളുകള്‍, സോഷ്യല്‍ മീഡിയ എന്നിവയില്‍ നിന്നുള്ള ഫോര്‍മാറ്റ് ഡാറ്റ, ടെക്സ്റ്റ്, ഓഡിയോ, ഇമേജുകള്‍ തല്‍സമയം വായിക്കാന്‍ സാധിക്കും. ഉപഭോക്താക്കളുമായി മെച്ചപ്പെട്ട ഇടപഴകലിന് ഇതുവഴി സാധിക്കും.

ബെംഗളുരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ത്രികൊഗ് ഹെല്‍ത്ത് സര്‍വീസസ് ഇസിജി പരിശോധനയുടെ വേഗതയ്ക്കും കൃത്യതയ്ക്കും വേണ്ടിയുള്ള എഐ അധിഷ്ഠിത സൊലൂഷനാണ് വികസിപ്പിച്ചത്. ആരോഗ്യ ടെക്‌നോളജി കമ്പനിയായ സിഗ്ട്യുപിള്‍ ഹോസ്പിറ്റലുകള്‍ക്കും ക്ലിനിക്കുകള്‍ക്കും ഡിജിറ്റൈസ് രോഗനിദാന പരിശോധനകള്‍ക്ക് വേണ്ടിയുള്ള എഐ അധിഷ്ഠിത ഹോര്‍ഡ്‌വെയര്‍ സോഫ്റ്റ്‌വെയര്‍ സൊലൂഷനുകളാണ് നിര്‍മിച്ചത്.

 

Comments

comments

Categories: FK News