കേരളത്തിലെ പ്രളയബാധിതര്‍ക്ക് സൗജന്യ സേവനങ്ങളുമായി ട്രൂജെറ്റ്

കേരളത്തിലെ പ്രളയബാധിതര്‍ക്ക് സൗജന്യ സേവനങ്ങളുമായി ട്രൂജെറ്റ്

ഹൈദരാബാദ്: പ്രാദേശിക വിമാനക്കമ്പനിയായ ട്രൂജെറ്റ് കേരളത്തിലെ പ്രളയദുരിത ബാധിതര്‍ക്കായുള്ള സേവനങ്ങള്‍ വ്യാപിപ്പിച്ചു. ദുരിതാശ്വാസ സാധനങ്ങള്‍ മൂന്ന് ദിവസത്തേക്ക് സൗജന്യമായി കൊണ്ടുപോകുമെന്നാണ് ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ട്രൂജെറ്റ് അറിയിച്ചിരിക്കുന്നത്. മാത്രമല്ലെ പ്രശ്‌നത്തില്‍ അകപ്പെട്ട യാത്രികരെ ചെന്നൈയിലേക്കും ഹൈദരാബാദിലേക്കും സൗജന്യമായെത്തിക്കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.

വൊളന്ററി സംഘടനകള്‍, സര്‍ക്കാര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള മരുന്ന്, വസ്ത്രങ്ങള്‍ ഉള്‍പ്പെടെയുള്ള ദുരിതാശ്വാസ വസ്തുക്കളാണ് സൗജന്യമായെത്തിക്കുകയെന്ന് ട്രൂജെറ്റ് ചീഫ് എക്‌സിക്യൂട്ടീവ് വിശോക്മാന്‍ സിംഗ് പറഞ്ഞു. ഹൈദരാബാഗ്, ചെന്നൈ എന്നിവിടങ്ങളില്‍ നിന്ന് ചൊവ്വ,ബുധന്‍,വ്യാഴം ദിവസങ്ങളിലാണ് ഈ സൗജന്യ സേവനം ലഭ്യമാക്കുക. ഇത്തരത്തില്‍ കൊണ്ടുവരുന്ന വസ്തുക്കള്‍ കേരള സര്‍ക്കാരിനാണ് കൈമാറുക.

തിരുവനന്തപുരത്ത് നിന്നുള്ള മടക്ക യാത്രയില്‍ ചെന്നൈ,ഹൈദരാബാദ് എന്നിവിടങ്ങളില്‍ അടിയന്തിരമായി എത്തിച്ചേരേണ്ട ആവശ്യമുള്ള ദുരിതബാധിതര്‍ക്കും സൗജന്യ യാത്ര എയര്‍ലൈന്‍ പ്രഖ്യാപിച്ചിട്ടുണ്ട്. കേരളസര്‍ക്കാര്‍ നല്‍കുന്ന യാത്രികരുടെ ലിസ്റ്റ് അനുസരിച്ചാണ് ഈ സേവനം നടപ്പിലാക്കുക.

മൊത്തത്തില്‍ ഏകദേശം 6 ടണ്‍ ദുരിതാശ്വാസ വസ്തുക്കള്‍ തിരുവനന്തപുരത്തെത്തിക്കാന്‍ സാധിക്കുമെന്നും കുറഞ്ഞത് 65 യാത്രക്കാരെയെങ്കിലും ചെന്നൈയിലും ഹൈദരാബാദിലുമെത്തിക്കാന്‍ കഴിയുമെന്നുമാണ് ട്രൂജെറ്റിന്റെ പ്രതീക്ഷ.

Comments

comments

Categories: Current Affairs, FK News