രാജികള്‍ തുടര്‍ക്കഥയാകുന്ന ഇന്‍ഫോസിസ്

രാജികള്‍ തുടര്‍ക്കഥയാകുന്ന ഇന്‍ഫോസിസ്

ബെംഗളുരു: രാജ്യത്തെ മുന്‍നിര ഐടി കമ്പനികളിലൊന്നായ ഇന്‍ഫോസിസില്‍ രാജികള്‍ തുടര്‍ക്കഥകളാകുന്നു. കമ്പനിയുടെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറായ എം ഡി രംഗനാഥിന്റെ രാജിയാണ് അവസാനമായി ഉണ്ടായത്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ ഇന്‍ഫോസിസ് സിഇഒയും മാനേജിംഗ് ഡയറക്റ്ററുമായിരുന്ന വിശാല്‍ സിക്ക കമ്പനിയില്‍ നിന്ന് പടിയിറങ്ങിയിരുന്നു. സിക്കയുടെ രാജിക്ക് ശേഷം എട്ട് മാസങ്ങള്‍ക്ക് ശേഷമാണ് സലില്‍ പരേഖിനെ സമാനപദവികളിലേക്ക് കമ്പനി നിയമിച്ചത്.

നീണ്ട പതിനെട്ട് വര്‍ഷം ഇന്‍ഫോസിസിലുണ്ടായിരുന്ന രംഗനാഥിന്റെ രാജി സകലരെയും ഞെട്ടിക്കുന്നതായിരുന്നു. ഈ വര്‍ഷം ജനുവരി മുതല്‍ നാല് മുതിര്‍ന്ന എക്‌സിക്യൂട്ടീവുകളാണ് ഇന്‍ഫോസിസ് വിട്ടത്. കമ്പനിയുടെ ഹെല്‍ത്ത്‌കെയര്‍,ലൈഫ് സയന്‍സ് ബിസിനസ് മേധാവിയും എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റുമായിരുന്ന സന്‍ഗിത സിംഗ് രണ്ട് മാസം മുമ്പാണ് രാജി വെച്ചത്.

മാനുഫാക്ചറിംഗ് വെര്‍ട്ടിക്കിള്‍ മേധാവിയായിരുന്ന നിതേഷ് ബംഗയുടെ രാജിയും ഈ സമയത്ത് തന്നെയായിരുന്നു. സില്‍ പരേഖ ചുമതയലേറ്റ ജനുവരിയിലാണ് ഇന്‍ഫോസിസിന്റെ യൂറോപ് പ്രസിഡന്റും മേധാവിയുമായിരുന്ന രാജേഷ് കൃഷ്ണമൂര്‍ത്തി 26 വര്‍ഷത്തെ സേവനം മതിയാക്കി ഇന്‍ഫോസിസ് വിട്ടത്.

ഭരണനിര്‍വഹണവും പ്രവര്‍ത്തനങ്ങളും ഉറപ്പുവരുത്തുന്നതിന് ഇന്‍ഫോസിസ് ചെയര്‍മാനായ നന്ദന്‍ നിലേക്കനിയുടെയും സലില്‍ പരേഖിന്റെയും പ്രവര്‍ത്തനങ്ങളോടുള്ള അതൃപ്തിയുടെ ഭാഗമായാണ് മുതിര്‍ന്ന എക്‌സിക്യൂട്ടീവുകളുടെ രാജിയെന്നാണ് സൂചന. ഐടി ലോകത്തെ മാറ്റുന്നതിനുള്ള ഉചിതമായ വീക്ഷണത്തിന്റെ അസാന്നിധ്യത്തിന്റെ ഫലമായാണ് രാജികളെന്ന വിലയിരുത്തലുകളുമുണ്ട്.

 

 

Comments

comments

Tags: Infosys