പ്രളയം: 10,000 യുഎസ് ഡോളര്‍ സഹായവുമായി സേവാ ഇന്റര്‍നാഷണല്‍

പ്രളയം: 10,000 യുഎസ് ഡോളര്‍ സഹായവുമായി സേവാ ഇന്റര്‍നാഷണല്‍

ഹൂസ്റ്റണ്‍: കേരളത്തിലെ പ്രളയ ദുരിതബാധിത പ്രവര്‍ത്തനങ്ങള്‍ക്കായി അമേരിക്കയിലെ ഇന്ത്യന്‍ എന്‍ജിഒ ആയ സേവാ ഇന്റര്‍നാഷണല്‍ 10,000 യുഎസ് ഡോളര്‍ നല്‍കും. ഓഗസ്റ്റ് 8 മുതല്‍ കേരളത്തില്‍ ആരംഭിച്ച കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും 200 ഓളം ആളുകള്‍ക്കാണ് ജീവന്‍ നഷ്ടമായത്. 3.14 ലക്ഷത്തിലധികം ആളുകള്‍ ദുരിതാശ്വാസ ക്യാമ്പുകളിലുണ്ട്.കനത്ത മഴയുടെ പശ്ചാത്തലത്തില്‍ കേരളത്തിലെ 80 ഓളം ഡാമുകളാണ് തുറന്നത്.

കേരളത്തിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകുന്ന വിവരം പ്രസ്താവനയിലൂടെയാണ് സംഘടന അറിയിച്ചത്. ഭക്ഷണ പൊതികളും, പാചക കിറ്റുകളും വിതരണം ചെയ്യുന്നതിന് 5000 സേവാ വൊളന്റിയര്‍മാരാണുള്ളത്. കൂടാതെ സൗജന്യ കിച്ചനുകളും മെഡിക്കല്‍ ക്യാംപുകളും തുറക്കുന്നുണ്ട്.

അടിയന്തര സഹായമെന്ന നിലയിലാണ് ആദ്യഘട്ടത്തില്‍ 10,000 യുഎസ് ഡോളര്‍ നല്‍കിയതെന്ന് സംഘടനയുടെ ദുരിതാശ്വാസ ഡയറക്റ്റര്‍ ഡയറക്റ്റര്‍ സ്വദേശ് കതൊച്ച് പറയുന്നു. ഇന്ത്യയിലെ തങ്ങളുടെ പാര്‍ട്ണറുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും കൂടുതല്‍ സഹായങ്ങള്‍ നല്‍കുന്നതിന് മറ്റ് ദുരിതാശ്വാസ ഏജന്‍സികളുമായി ചേര്‍ന്ന് തങ്ങളുടെ വൊളന്റിയര്‍മാര്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

നിരവധി മലയാളികളുള്ള ഹൂസ്റ്റണില്‍ കേരളത്തിലെ പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ഓണം ഉള്‍പ്പെടെയുള്ള ആഘോഷങ്ങള്‍ ഒഴിവാക്കിയിരിക്കുകയാണ്.

 

Comments

comments

Categories: FK News