വായ്പ തിരിച്ചടച്ച് ഒഎന്‍ജിസി

വായ്പ തിരിച്ചടച്ച് ഒഎന്‍ജിസി

ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ് ലിമിറ്റഡിനെ (എച്ച്പിസിഎല്‍) വാങ്ങാന്‍ എടുത്ത 24,881 കോടി രൂപ വായ്പയുടെ മൂന്നില്‍ ഒന്ന് ഭാഗം പൊതുമേഖലാ സ്ഥാപനമായ ഓയില്‍ ആന്‍ജ് നാച്വറല്‍ ഗ്യാസ് കോര്‍പ് (ഒഎന്‍ജിസി) തിരിച്ചടച്ചു. ആഭ്യന്തര മാര്‍ഗങ്ങള്‍ ഉപയോഗിച്ച് വായ്പ തിരിച്ചടച്ചക്കാന്‍ പണം കണ്ടെത്തിയതിനാല്‍ സമീപകാലത്തൊന്നും ഐഒസി, ഗെയില്‍ തുടങ്ങിയ സ്ഥാപനങ്ങളിലെ തങ്ങളുടെ ഓഹരികള്‍ വില്‍ക്കാന്‍ ഒഎന്‍ജിസി തയാറായേക്കില്ലെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ വ്യക്തമാക്കി. ഐഒസിയിലെ തങ്ങളുടെ 13.77 ശതമാനം ഓഹരികളും ഗെയിലിലെ 4.86 ശതമാനം ഓഹരികളും വില്‍ക്കാന്‍ ജനുവരിയിലാണ് ഒഎന്‍ജിസിക്ക് സര്‍ക്കാരിന്റെ അനുമതി ലഭിച്ചത്. എച്ച്പിസിഎല്‍ ഏറ്റെടുപ്പിനു വേണ്ടിയുള്ള 36,915 കോടി രൂപയുടെ ഫണ്ട് കണ്ടെത്തുന്നതിനായിരുന്നു ഇത്. ആഭ്യന്തര സ്രോതസുകള്‍ വഴി സമാഹരിച്ച ഫണ്ട് ഉപയോഗിച്ച് ഒന്നാം പാദത്തില്‍ എച്ച്പിസിഎല്ലിനു വേണ്ടി എടുത്ത കടം 20,000-21,000 കോടിയായി കുറക്കാന്‍ സാധിച്ചെന്ന് കമ്പനി വ്യക്തമാക്കി. നടപ്പു പാദത്തില്‍ 3,000-4,000 കോടി രൂപ വരെ തിരിച്ചടക്കുമെന്നും കമ്പനിയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറഞ്ഞു. 7,800 കോടി രൂപയോളമാണ് കമ്പനി ഇതിനോടകം തിരിച്ചടച്ചത്. എച്ച്പിസിഎലില്‍ സര്‍ക്കാരിനുള്ള 51.11 ശതമാനം ഓഹരികള്‍ വാങ്ങുന്നതിന് ഫണ്ടു കണ്ടെത്തുന്നതിനു വേണ്ടി 24,881 കോടി രൂപയുടെ ഹ്രസ്വകാല വായ്പയാണ് ഒഎന്‍ജിസി എടുത്തിട്ടുള്ളത്. തുടക്കത്തില്‍ ഫണ്ട് കണ്ടെത്തുന്നതിനായി ഐഒസിയിലെയും ഗെയിലിലെയും തങ്ങളുടെ ഓഹരികള്‍ വില്‍ക്കാനാണ് കമ്പനി പദ്ധതിയിട്ടിരുന്നത്. എന്നാല്‍ ശരിയായ വില ലഭിക്കാത്തതിനാല്‍ ഈ ശ്രമം ഉപേക്ഷിക്കുകയായിരുന്നു.

Comments

comments

Categories: Business & Economy
Tags: ONGC

Related Articles