ഒല ലണ്ടനില്‍ പ്രവര്‍ത്തനമാരംഭിച്ചു

ഒല ലണ്ടനില്‍ പ്രവര്‍ത്തനമാരംഭിച്ചു

ണ്ടന്‍: ഇന്ത്യന്‍ ആപ്പ് അധിഷ്ഠിത ടാക്‌സി സേവനദാതാക്കളായ ഒല ലണ്ടനില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ആദ്യഘട്ടത്തില്‍ സൗത്ത് വെയില്‍സില്‍ സേവനം ആരംഭിച്ച ഒല ക്രമേണ ബ്രിട്ടണിലുടനീളം സേവനം വ്യാപിപ്പിക്കും. മുഖ്യ എതിരാളിയായ യുഎസ് കമ്പനി യുബറിനെതിരെ ശക്തമായ മത്സരമുയര്‍ത്താനാണ് ഒലയുടെ നീക്കം.

ഇന്ത്യക്ക് പുറത്ത് ഒലയുടെ രണ്ടാമത്തെ വിദേശ വിപണിയാണ് ബ്രിട്ടണ്‍. ഫെബ്രുവരിയില്‍ ഓസ്‌ട്രേലിയയില്‍ ഒല പ്രവര്‍ത്തനം ആരംഭിച്ചിരുന്നു. യുബറില്‍ നിന്ന് വ്യത്യസ്തമായി ഒരു പ്ലാറ്റ്‌ഫോമില്‍ തന്നെ ഉപയോക്താക്കള്‍ക്ക് സ്വകാര്യ വാടക വാഹനങ്ങളും ഒല വാഗ്ദാനം ചെയ്യുന്നുണ്ട്. മികച്ച സേവനം ഉപഭോക്താക്കള്‍ക്ക് നല്‍കാനാണ് തങ്ങള്‍ ലക്ഷ്യമിടുന്നതെന്ന് ഒല യുകെ ഡയറക്റ്റര്‍ ബെന്‍ ലെഗ്ഗ് പറഞ്ഞു.

യാത്രക്കാരുടെ സുരക്ഷയ്ക്കായി 24 മണിക്കൂര്‍ വോയ്‌സ് സപ്പോര്‍ട്ട്, എമര്‍ജന്‍സി കോണ്‍ടാക്റ്റുമായി യാത്രാവിവരങ്ങള്‍ പങ്കുവെക്കാനുള്ള സൗകര്യം, അടിയന്തിര ഘട്ടങ്ങള്‍ കമ്പനിയെ അറിയിക്കാനുള്ള ആപ്പിനുള്ളില്‍ തന്നെയുള്ള എമര്‍ജന്‍സി ഫീച്ചറുകള്‍ എന്നിവയുണ്ട്.

2011ല്‍ ഐഐടി ബിരുദധാരികളായ ഭവിഷ് അഗര്‍വാള്‍, അംഗിത് ഭാട്ടി എന്നീ യുവാക്കള്‍ ചേര്‍ന്നാണ് മുംബൈ നഗരത്തില്‍ ഒലയ്ക്ക് തുടക്കമിടുന്നത്. ബെംഗളുരു ആസ്ഥാനമായാണ് ഒല പ്രവര്‍ത്തിക്കുന്നത്. ആഗോള തലത്തില്‍ 110 ല്‍ അധികം നഗരങ്ങളിലായി 12.5 കോടി ഉപയോക്താക്കളാണ് ഒലയ്ക്കുള്ളത്. ഒരു കോടി ഡ്രൈവര്‍ മാരും ഒലയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നുണ്ട്.

 

 

Comments

comments

Categories: Auto
Tags: Ola