നിരവ് മോദി ബ്രിട്ടണിലുണ്ടെന്ന് സ്ഥിരീകരണം

നിരവ് മോദി ബ്രിട്ടണിലുണ്ടെന്ന് സ്ഥിരീകരണം

ന്യൂഡെല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും കോടികളുടെ വായ്പാത്തട്ടിപ്പ് നടത്തി രാജ്യം വിട്ട വജ്ര വ്യവസായി നിരവ് മോദി ബ്രിട്ടണിലുണ്ടെന്ന് ഔദ്യോഗിക സ്ഥിരീകരണം. ഇതാദ്യമായാണ് നിരവിന്റെ സാന്നിദ്ധ്യം ബ്രിട്ടണ്‍ സ്ഥിരീകരിക്കുന്നത്.ഇയാള്‍ ബ്രിട്ടണില്‍ രാഷ്ട്രീയ അഭയം തേടിയതായി നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു.

നിരവ് യുകെയിലുണ്ടെന്നും വിട്ടു കിട്ടാനായി നടപടി ക്രമങ്ങള്‍ ആരംഭിച്ചതായും കേന്ദ്രസര്‍ക്കാര്‍ നേരത്തെ പാര്‍ലമെന്റിനെ അറിയിച്ചിരുന്നു. ബ്രിട്ടണിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ വഴിയാണ് നീരവിനെ വിട്ടുകിട്ടുന്നതിനുള്ള കത്ത് ഇന്ത്യ കൈമാറിയിട്ടുള്ളത്.

നിരവ് മോദിക്കെതിരെ ഇന്റര്‍പോള്‍ റെഡ് കേര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ ജാമ്യ പത്രങ്ങളുപയോഗിച്ച് പതിമൂന്ന് കോടിയിലധികം രൂപയാണ് നിരവ് മോദിയും അമ്മാവന്‍ മെഹുല്‍ ചോക്‌സിയും തട്ടിയെടുത്തത്. വിവിധ കേന്ദ്ര ഏജന്‍സികള്‍ കേസെടുത്തതിനു പിന്നാലെയാണ് ഇരുവരും വിദേശത്തേക്കു മുങ്ങിയത്. കഴിഞ്ഞ മേയില്‍ മുംബൈ കോടതിയില്‍ നിരവ് മോദിക്കെതിരെ സിബിഐ രണ്ടു കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.

 

 

 

 

Comments

comments