ജൂണില്‍ ജിയോ കൂട്ടിച്ചേര്‍ത്തത് 9.71 മില്യണിലധികം വരിക്കാരെ

ജൂണില്‍ ജിയോ കൂട്ടിച്ചേര്‍ത്തത് 9.71 മില്യണിലധികം വരിക്കാരെ

ന്യൂഡെല്‍ഹി: ഇന്ത്യന്‍ ടെലികോം മേഖലയില്‍ മുകേഷ് അംബാനിയുടെ റിലയന്‍സ് ജിയോ മുന്നേറ്റം തുടരുന്നു. ജൂണ്‍ മാസത്തില്‍ 9.71 മില്യണിലധികം ഉപയോക്താക്കളെയാണ് ജിയോ കൂട്ടിച്ചേര്‍ത്തത്. കമ്പനിയുടെ ഉപഭോക്തൃ അടിത്തറ 215 മില്യണിലധികമായി.

രാജ്യത്തെ ഏറ്റവും വലിയ ടെലികോം കമ്പനിയായ ഭാരതി എയര്‍ടെല്‍ 10,689 ഉപഭോക്താക്കളെ മാത്രമാണ് ജൂണില്‍ കൂട്ടിച്ചേര്‍ത്തത്. ഇന്ത്യയിലെ രണ്ടാമത്തെ വലിയ ടെലികോം സേവനദാതാക്കളായ വോഡഫോണ്‍ 0.27 മില്യണ്‍ ഉപഭോക്താക്കളെയും ഐഡിയ സെല്ലുലാര്‍ 6.36 മില്യണ്‍ ഉപഭോക്താക്കളെയുമാണ് കൂട്ടിച്ചേര്‍ത്തത്.

മുന്‍ മാസത്തെ അപേക്ഷിച്ച് ജൂണില്‍ ജിയോ 18.78 ശതമാനം വിപണി വിഹിതവും ഐഡിയ 19.24 ശതമാനം വിപണി വിഹിതവും നേടി. മേയില്‍ ഈ കമ്പനികളുടെ വിപണി വിഹിതം യഥാക്രമം 18.7 ശതമാനവും 18.94 ശതമാനവുമായിരുന്നു. മേയില്‍ 30.46 ശതമാനം വിപണിവിഹിതമുണ്ടായിരുന്ന എയര്‍ടെല്‍ 30.05 ലേക്കും 19.67 ശതമാനം വിപണി വിഹിതമുണ്ടായിരുന്ന വോഡഫോണ്‍ 19.43 ശതമാനത്തിലേക്കും താഴ്ന്നുവെന്ന് ടെലികോം റെഗുലേറ്ററി ആന്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) യുടെ ഡാറ്റ പറയുന്നു.

എന്നിരുന്നാലും 344.56 മില്യണ്‍ ഉപഭോക്താക്കളുമായി സുനില്‍ മിത്തലിന്റെ ഉടമസ്ഥതയിലുള്ള ഭാരതി എയര്‍ടെല്‍ ഇന്ത്യയിലെ തങ്ങളുടെ ഒന്നാം സ്ഥാനം നിലനിര്‍ത്തിയിട്ടുണ്ട്. ഐഡിയയുടെ ഉപഭോക്തൃ അടിത്തറ 220.59 മില്യണും വോഡഫോണിന്റേത് 222.73 മില്യണുമാണ്.

 

Comments

comments

Categories: FK News, Slider, Tech
Tags: Jio, Reliance Jio