ഗോദ്‌റെജ് പ്രൊട്ടക്ട് മിസ്റ്റര്‍ മാജിക് അവതരിപ്പിച്ചു

ഗോദ്‌റെജ് പ്രൊട്ടക്ട് മിസ്റ്റര്‍ മാജിക് അവതരിപ്പിച്ചു

 

ഹാന്‍ഡ് വാഷ് കൂടുതല്‍ വിപുലമായി ഉപയോഗിക്കുന്നതിനു തടസമായിരിക്കുന്ന അതിന്റെ വലിയ വില മറികടക്കുന്ന രീതിയിലാണ് പ്രൊട്ടക്ട് മിസ്റ്റര്‍ മാജിക് അവതരിപ്പിച്ചിരിക്കുന്നത്

കൊച്ചി: ഗോദ്‌റെജ് കണ്‍സ്യൂമര്‍ പ്രൊഡക്ടസ് പൗഡറില്‍ നിന്നുള്ള ആദ്യത്തെ ലിക്വിഡ് ഹാന്‍ഡ് വാഷ് ആയ പ്രൊട്ടക്ട് മിസ്റ്റര്‍ മാജിക് അവതരിപ്പിച്ചു. വെറും 15 രൂപ വിലയിലാണിത് പുറത്തിറക്കിയിരിക്കുന്നത്.

വളരെ കുറഞ്ഞ തോതില്‍ മാത്രമാണ് ഇന്ത്യയില്‍ ഹാന്‍ഡ് വാഷ് ഉപയോഗിക്കപ്പെടുന്നത്. ഹാന്‍ഡ് വാഷ് കൂടുതല്‍ വിപുലമായി ഉപയോഗിക്കുന്നതിനു തടസമായിരിക്കുന്ന അതിന്റെ വലിയ വില മറികടക്കുന്ന രീതിയിലാണ് പ്രൊട്ടക്ട് മിസ്റ്റര്‍ മാജിക് അവതരിപ്പിച്ചിരിക്കുന്നത്.

740 കോടി രൂപയുടെ ഹാന്‍ഡ് വാഷ് വിപണി 15 ശതമാനം നിരക്കിലാണ് ഇപ്പോള്‍ വളര്‍ന്നു കൊണ്ടിരിക്കുന്നത്. രാജ്യത്തെ രണ്ടു കോടി വീടുകളില്‍ മാത്രമാണ് ലിക്വിഡ് ഹാന്‍ഡ് വാഷ് ഉപയോഗിക്കുന്നത്.

15 രൂപയെന്ന അത്യാകര്‍ഷകമായ നിരക്കില്‍ ലഭ്യമാക്കുന്ന പ്രൊട്ടക്ട് മിസ്റ്റര്‍ മാജിക് സാഷേ പാക്കറ്റ് ഉപയോഗിച്ച് 200 മില്ലീ ലീറ്റര്‍ ഹാന്‍ഡ് വാഷ് തയ്യാറാക്കാമെന്ന് ഇതേക്കുറിച്ചു പ്രതികരിക്കവെ ഗോദ്‌റെജ് കണ്‍സ്യൂമര്‍ പ്രൊഡക്ട്‌സിന്റെ ഇന്ത്യാ-സാര്‍ക്ക് സി.ഇ.ഒ. സുനില്‍ കത്താരിയ ചൂണ്ടിക്കാട്ടി.

പ്രൊട്ടക്ട് മിസ്റ്റര്‍ മാജിക് പൗഡര്‍ മാത്രമുള്ള സാഷേ പാക്കറ്റിലും കാലിയായ ബോട്ടിലും പൗഡറും അടക്കമുള്ള പാക്കിലും ലഭ്യമാണ്.

Comments

comments

Categories: Business & Economy
Tags: Godrej