ഓഹരി തിരികെ വാങ്ങല്‍ വഴി 12000 കോടി രൂപ സമാഹരിക്കാന്‍ കേന്ദ്രം

ഓഹരി തിരികെ വാങ്ങല്‍ വഴി 12000 കോടി രൂപ സമാഹരിക്കാന്‍ കേന്ദ്രം

ന്യൂഡെല്‍ഹി: നടപ്പുസാമ്പത്തിക വര്‍ഷം 6-8 പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി തിരികെ വാങ്ങല്‍ വഴി 10,000-12,000 കോടി രൂപയുടെ ധനസമാഹരണം നടത്താന്‍ കേന്ദ്രസര്‍ക്കാര്‍ പദ്ധതിയിടുന്നു. ഐഒസി, എന്‍ടിപിസി,ഒഎന്‍ജിസി,ഓയില്‍ ഇന്ത്യ തുടങ്ങിയവയുടെ ഓഹരി തിരികെ വാങ്ങലാണ് സര്‍ക്കാര്‍ പരിഗണിക്കുന്നത്.

കൂടാതെ കോള്‍ ഇന്ത്യയുടെ ഓഹരി വില്‍പ്പന വഴി 10000 കോടി രൂപ സര്‍ക്കാര്‍ സമാഹരിച്ചേക്കും. ബ്ലോക്ക് ഡീലുകള്‍ വഴിയാണ് ഓഹരി തിരികെ വാങ്ങല്‍ നടക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. കോള്‍ ഇന്ത്യയിലെ ന്യൂനപക്ഷ ഓഹരികള്‍ വില്‍ക്കുന്നതിനുള്ള നീക്കങ്ങള്‍ഇതിനകം സര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ട്. ഓഹരി വില്‍പ്പനയ്ക്കായി പെന്‍ഷന്‍ ഫണ്ടുകള്‍,വിദേശ നിക്ഷേപകര്‍ എന്നിവരുമായി സര്‍ക്കാര്‍ ചര്‍ച്ചകള്‍ നടത്തുന്നുണ്ട്.

2018-19 സാമ്പത്തിക വര്‍ഷത്തില്‍ ഓഹരി വില്‍പ്പനയിലൂടെ 80,000 കോടി രൂപ സ്വരൂപിക്കുന്നതിനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. അതേസമയം എയര്‍ ഇന്ത്യയ്ക്ക് വേണ്ടിയുള്ള രണ്ടാം താല്‍പര്യപത്രം പൊതു തിരഞ്ഞെടുപ്പിന് ശേഷമാണ് സര്‍ക്കാര്‍ ക്ഷണിക്കുക.

Comments

comments

Tags: buy back, PSU