ഇന്ത്യന്‍ സംരംഭകര്‍ ആഭ്യന്തര വിപണിക്ക് പ്രാധാന്യം നല്‍കണമെന്ന് അമിതാഭ് കാന്ത്

ഇന്ത്യന്‍ സംരംഭകര്‍ ആഭ്യന്തര വിപണിക്ക് പ്രാധാന്യം നല്‍കണമെന്ന് അമിതാഭ് കാന്ത്

ബെംഗളുരു: ഇന്ത്യന്‍ സംരംഭകര്‍ ആഭ്യന്തര വിപണിക്ക് വേണ്ടി ഉല്‍പ്പന്നങ്ങളും സേവനങ്ങളും വികസിപ്പിക്കണമെന്ന് നിതി ആയോഗ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അമിതാഭ് കാന്ത്. ആഭ്യന്തര വിപണികളെ വെറുതെ പരിഗണിച്ചാല്‍ മാത്രം പോരാ, വരും വര്‍ഷങ്ങളില്‍ ആഗോള വിപണിയില്‍ മുന്നേറ്റം കുറിക്കുന്നതിന് ആഭ്യന്തര വിപണിയെ ഉപയോഗപ്പെടുത്തണമെന്നും അമിതാഭ് കാന്ത് പറഞ്ഞു.

പങ്കുവെയ്ക്കപ്പെടുന്ന, പരസ്പരബന്ധിതമായ,മലിനീകരണ പുറന്തള്ളല്‍ ഇല്ലാത്ത ഒരു ആവാസവ്യവസ്ഥയിലേക്ക് ലോകം നീങ്ങിക്കൊണ്ടിരിക്കുകയാണ്. അതിന്റെ ഭാഗമാകാന്‍ ഇന്ത്യക്ക് വളരെ എളുപ്പത്തില്‍ സാധിക്കും. അമേരിക്കയും യൂറോപ്പുമായി താരതമ്യം ചെയ്യുമ്പോള്‍ ഇക്കാര്യത്തില്‍ ഇന്ത്യയ്ക്ക് വേഗത്തിലെത്തിച്ചേരാന്‍ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ലോകത്തിലെ ഏറ്റവും മലിനീകരണം നിറഞ്ഞ 20 നഗരങ്ങളില്‍ 14-ാം സ്ഥാനത്ത് ഇന്ത്യയെത്തിയപ്പോള്‍ മുതല്‍ ഈ ലക്ഷ്യത്തിനായി സര്‍ക്കാര്‍ പ്രവര്‍ത്തിക്കുകയാണ്. ഈ മേഖലയിലെ സൊലൂഷനുകളില്‍ പ്രവര്‍ത്തിക്കുന്നത് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് മികച്ച അവസരമാണെന്നും കാന്ത് അഭിപ്രായപ്പെട്ടു.

അടല്‍ ഇന്നൊവേഷന്‍ മിഷന്റെ കീഴില്‍ 2,000ത്തില്‍ അധികം സ്‌കൂളുകളില്‍ ടിങ്കറിംഗ് ലാബുകള്‍ സ്ഥാപിച്ച് വരുന്ന കേന്ദ്രസര്‍ക്കാരിന്റെ ശ്രമങ്ങളെയും കാന്ത് ചൂണ്ടിക്കാട്ടി. അഞ്ചാം ക്ലാസ് മുതലുള്ള കുട്ടികള്‍ക്ക് റോബോട്ടുകള്‍, 3ഡി പ്രിന്ററുകള്‍,ഇന്റര്‍നെറ്റ് ഓഫ് തിംഗ്‌സ് തുടങ്ങിയവയില്‍ പ്രവര്‍ത്തിക്കാനുള്ള അവസരമാണ് ഇതുവഴി നല്‍കുന്നത്. അടുത്ത മൂന്ന് നാല് വര്‍ഷത്തിനുള്ളില്‍ ഇത്തരത്തില്‍ 30,000 ലാബുകള്‍ സ്ഥാപിക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം.

 

Comments

comments