നാല് മുന്‍നിര കമ്പനികള്‍ 34,982 കോടി രൂപ വിപണിമൂല്യത്തില്‍ കൂട്ടിച്ചേര്‍ത്തു

നാല് മുന്‍നിര കമ്പനികള്‍ 34,982 കോടി രൂപ വിപണിമൂല്യത്തില്‍ കൂട്ടിച്ചേര്‍ത്തു

ന്യൂഡെല്‍ഹി: വിപണി മൂല്യത്തില്‍ മുന്നില്‍ നില്‍ക്കുന്ന പത്ത് ഇന്ത്യന്‍ കമ്പനികളില്‍ നാല് കമ്പനികള്‍ ചേര്‍ന്ന് കഴിഞ്ഞയാഴ്ച വിപണി മൂല്യത്തില്‍ കൂട്ടിച്ചേര്‍ത്തത് 34,982.23 കോടി രൂപ. വിപണിമൂല്യം കൂട്ടിച്ചേര്‍ത്തതില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നത് ഐടിസിയാണ്.

ടാറ്റ കണ്‍സല്‍ട്ടന്‍സി സെര്‍വീസസ്( ടിസിഎസ്), ഹിന്ദുസ്ഥാന്‍ യൂണിലിവര്‍,( എച്ച്യുഎല്‍), ഐടിസി, ഇന്‍ഫോസിസ് എന്നീ കമ്പനികളാണ് വെള്ളിയാഴ്ച നേട്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചത്. അതേസമയം, റിലയന്‍സ് ഇന്‍ഡസ്ട്രീസ്,(ആര്‍ഐഎല്‍), എച്ച്ഡിഎഫ്‌സി ബാങ്ക്, എച്ച്ഡിഎഫ്‌സി, മാരുതി സുസുക്കി ഇന്ത്യ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ( എസ്ബിഐ), കൊട്ടക് മഹീന്ദ്ര ബാങ്ക് എന്നീ കമ്പനികള്‍ നഷ്ടം നേരിട്ടു. ഈ ആറ് കമ്പനികളുടെയും മൊത്തം വിപണി മൂല്യത്തില്‍ 32,909.65 കോടി രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയത്.
ഐടിസിയുടെ മൂലധനം 11,062.56 കോടി രൂപയില്‍ നിന്നും 3,83,522.35 കോടി രൂപ വര്‍ധിച്ചു. ഇന്‍ഫോസിസിന്റെ വിപണിമൂല്യം 10,079.75 കോടി ഉയര്‍ന്ന് 3,12,625.06 കോടി രൂപയായി. ഹിന്ദുസ്ഥാന്‍ യുണിലിവര്‍ ലിമിറ്റഡിന്റെ വിപണി മൂല്യം 6,948.48 കോടി രൂപ ഉയര്‍ന്ന് 3,85.477.99 കോടി രൂപയായി.

അതേസമയം, എച്ച്ഡിഎഫ്‌സിയുടെ മൂല്യം 15,504.38 കോടി രൂപ ഇടിഞ്ഞ് 3,18,387.95 കോടി രൂപയായി. എച്ച്ഡിഎഫ്‌സി ബാങ്കിന്റെ മൂലധനം 10,231.45 കോടി രൂപ ഇടിഞ്ഞ് 5,63,000.81 കോടി രൂപയിലെത്തിയപ്പോള്‍ കൊട്ടക് മഹീന്ദ്ര ബാങ്കിന് 4,546.58 കോടി രൂപ നഷ്ടം നേരിട്ട് 2,40,759 കോടി രൂപയിലെത്തി. എസ്ബിഐക്ക് 2,186.53 കോടി രൂപയുടെ നഷ്ടം നേരിട്ട് വിപണി മൂല്യം 2,69,522.54 കോടി രൂപയിലെത്തി . റിലയന്‍സിന്റെ വിപണിമൂല്യം 348.57 കോടി രൂപ കുറഞ്ഞ് 7,62,704.47 കോടി രൂപയായി.

വിപണിമൂല്യത്തിന്റെ അടിസ്ഥാനത്തിലുള്ള ആദ്യ പത്ത് കമ്പനികളില്‍ ടിസിഎസ് ഒന്നാം സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ റിലയന്‍സ്, എച്ച്ഡിഎഫ്‌സി ബാങ്ക്, എച്ച്‌യുഎല്‍, ഐടിസി, എച്ചഡിഎഫ്‌സി, ഇന്‍ഫോസിസ്, മാരുതി, എസ്ബിഐ, കൊട്ടക് മഹീന്ദ്ര ബാങ്ക് എന്നിവ ആദ്യ പത്തില്‍ സ്ഥാനം നേടി.

കഴിഞ്ഞയാഴ്ചയില്‍ സെന്‍സെക്‌സ് 78.65 പോയിന്റ് ഉയര്‍ന്ന് (0.21 ശതമാനം) 37,947.88 എന്ന നിലയില്‍ എത്തിയിരുന്നു.

Comments

comments

Tags: ITC, m-cap