പ്രളയക്കെടുതി: എയര്‍ ഇന്ത്യ നാളെ മുതല്‍ നാവികസേന വിമാനത്താവളത്തില്‍ നിന്നും സര്‍വീസുകള്‍ ആരംഭിക്കും

പ്രളയക്കെടുതി: എയര്‍ ഇന്ത്യ നാളെ മുതല്‍ നാവികസേന വിമാനത്താവളത്തില്‍ നിന്നും സര്‍വീസുകള്‍ ആരംഭിക്കും

കൊച്ചി: എയര്‍ ഇന്ത്യയുടെ സബ്‌സിഡിയറിയായ അലയന്‍സ് എയര്‍ നാളെ മുതല്‍ കൊച്ചി നാവികസേന വിമാനത്താവളത്തില്‍ നിന്നും സര്‍വീസുകള്‍ ആരംഭിക്കും. കൊച്ചിയില്‍ നിന്നും ബെംഗളൂരു, കൊയമ്പത്തൂര്‍ ഉള്‍പ്പടെയുള്ള ദക്ഷിണേന്ത്യന്‍ നഗരങ്ങളിലേക്ക് സര്‍വീസുകള്‍ നടത്തും. 70 പേര്‍ക്ക് യാത്ര ചെയ്യാവുന്ന എടിആര്‍ വിമാനങ്ങളാണ് സര്‍വീസിനായി ഉപയോഗിക്കുക.

മറ്റ് വിമാനക്കമ്പനികളും ഇത്തരത്തില്‍ സര്‍വീസ് നടത്തുന്നതിനായി മുന്നോട്ട് വരുമെന്നും അതിനുള്ള എല്ലാ നടപടികളും കൈക്കൊണ്ടിട്ടുണ്ടെന്നും വ്യോമയാന മന്ത്രി സുരേഷ്പ്രഭു പറഞ്ഞു. കേരളത്തില്‍ പ്രളയബാധിതരായി ഒറ്റപ്പെട്ടുപോയ യാത്രക്കാര്‍ക്ക് മന്ത്രാലയം എല്ലാ സഹായവും വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.

മഴക്കെടുതി കണക്കിലെടുത്ത് കേരളത്തിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഉള്‍പ്പടെയുള്ള വിമാന സര്‍വീസുകള്‍ക്ക് നിരക്ക് വര്‍ധിപ്പിക്കരുതെന്ന് ഡയറക്ട്‌റേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍(ഡിജിസിഎ) നിര്‍ദേശം നല്‍കിയിട്ടുണ്ട്. വിമാനത്താവളത്തില്‍ വെള്ളം കയറിയ സാഹചര്യത്തില്‍ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം ഓഗസ്റ്റ് 26 വരെ അടച്ചിടും.

Comments

comments

Categories: FK News, Slider