ഡബ്ല്യുപിഐ പണപ്പെരുപ്പം കുറഞ്ഞു

ഡബ്ല്യുപിഐ പണപ്പെരുപ്പം കുറഞ്ഞു

പച്ചക്കറികളുടെയും വിലയിലുണ്ടായ കുറവാണ് ജൂലൈയില്‍ ഡബ്ല്യുപിഐ പണപ്പെരുപ്പം കുറയാന്‍ കാരണമായത്

ന്യൂഡെല്‍ഹി: മൊത്ത വില്‍പ്പന വില സൂചിക (ഡബ്ല്യുപിഐ) അടിസ്ഥാനമാക്കിയുള്ള ഇന്ത്യയുടെ പണപ്പെരുപ്പം ജൂലൈയില്‍ 5.09 ശതമാനമായി കുറഞ്ഞു. ജൂണില്‍ 5.77 ശതമാനമായിരുന്നു ഇന്ത്യയുടെ ഡബ്ല്യുപിഐ പണപ്പെരുപ്പം. നാല് വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന പണപ്പെരുപ്പ നിരക്കായിരുന്നു ഇത്. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ 1.88 ശതമാനമായിരുന്നു ഡബ്ല്യുപിഐ പണപ്പെരുപ്പം.

അവശ്യ സാധനങ്ങളുടെ മൊത്ത വില്‍പ്പന പണപ്പെരുപ്പത്തില്‍ 1.73 ശതമാനം വര്‍ധനയാണ് കഴിഞ്ഞ മാസം അനുഭവപ്പെട്ടത്. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഈ വിഭാഗത്തിലെ വിലക്കയറ്റം 0.61 ശതമാനമായിരുന്നു. ഭക്ഷ്യ സാധനങ്ങളുടെ മൊത്ത വില്‍പ്പന വിലക്കയറ്റം ഇക്കാലയളവില്‍ 2.35 ശതമാനത്തില്‍ നിന്നും 2.16 ശതമാനമായി ചുരുങ്ങിയിട്ടുണ്ട്. ഭക്ഷ്യ സാധനങ്ങളുടെ, പ്രത്യേകിച്ച് പഴങ്ങളുടെയും പച്ചക്കറികളുടെയും വിലയിലുണ്ടായ കുറവാണ് ജൂലൈയില്‍ ഡബ്ല്യുപിഐ പണപ്പെരുപ്പം കുറയാന്‍ കാരണമായത്.

പഴവര്‍ഗങ്ങളുടെ വിലയില്‍ കഴിഞ്ഞ മാസം 8.81 ശതമാനം ഇടിവുണ്ടായി. ജൂണില്‍ 3.87 ശതമാനം വിലക്കയറ്റം അനുഭവപ്പെട്ടിരുന്നു. ധാന്യങ്ങളുടെ വിഭാഗത്തിലെ വിലക്കയറ്റം (-) 17.03 ശതമാനമാണ്. ഇന്ധന, ഊര്‍ജ വിഭാഗത്തിലെ മൊത്ത വില്‍പ്പന പണപ്പെരുപ്പം 18.10 ശതമാനമായി ജൂലൈയില്‍ വര്‍ധനിച്ചു. ജൂണില്‍ 16.18 ശതമാനം വില വര്‍ധനയുണ്ടായ സ്ഥാനത്താണിത്. പെട്രോള്‍ വില കഴിഞ്ഞ മാസം 20.75 വര്‍ധിച്ചു.

Comments

comments

Categories: Business & Economy, Slider
Tags: inflation, WPI