ലോകത്തെ ഏറ്റവും വാസയോഗ്യമായ നഗരം ഇനി വിയന്ന

ലോകത്തെ ഏറ്റവും വാസയോഗ്യമായ നഗരം ഇനി വിയന്ന

വിയന്ന: ലോകത്തെ ഏറ്റവും വാസയോഗ്യമായ നഗരമെന്ന ഖ്യാതി ഇനി ഓസ്ട്രിയന്‍ തലസ്ഥാനമായ വിയന്നക്ക്. ഇക്കണോമിസ്റ്റ് ഇന്റലിജന്‍സ് യൂണിറ്റിന്റെ (ഇഐയു) തിങ്കളാഴ്ച പുറത്തുവിട്ട വാര്‍ഷിക സര്‍വേ റിപ്പോര്‍ട്ടിലാണു വിയന്നയെ തെരഞ്ഞെടുത്തത്. ഇത് ആദ്യമായിട്ടാണ് വിയന്ന ഈ സ്ഥാനത്തെത്തുന്നത്. രാഷ്ട്രീയ, സാമൂഹിക സ്ഥിരത, വിദ്യാഭ്യാസം, ആരോഗ്യസംരക്ഷണം, കുറ്റകൃത്യ നിരക്ക്, ഗതാഗത സൗകര്യം തുടങ്ങിയ ഘടകങ്ങളാണ് പ്രധാനമായും പരിഗണിക്കുന്നത്. ഇക്കാര്യത്തില്‍ വിയന്ന ഏറ്റവും മുന്നില്‍ വരികയും ചെയ്തു. ഓസ്‌ട്രേലിയയിലെ മെല്‍ബേണ്‍ ആയിരുന്നു വിയന്നയ്ക്കു മുന്‍പ് ഈ സ്ഥാനം അലങ്കരിച്ചിരുന്നത്. ദക്ഷിണ ഓസ്‌ട്രേലിയന്‍ നഗരമായ മെല്‍ബേണ്‍ ഏഴ് വര്‍ഷക്കാലം പട്ടികയില്‍ ഒന്നാം സ്ഥാനത്തായിരുന്നു. ബ്രിട്ടനിലെ മാഞ്ചെസ്റ്റര്‍ നഗരം വന്‍ പുരോഗതി കൈവരിച്ച നഗരമായും സര്‍വേയില്‍ കണ്ടെത്തുകയുണ്ടായി. പട്ടികയില്‍ 16 സ്ഥാനങ്ങള്‍ മുകളിലേക്ക് കയറിയ മാഞ്ചെസ്റ്റര്‍ 35-ാം റാങ്ക് കരസ്ഥമാക്കുകയും ചെയ്തു. പട്ടികയിലെ ആദ്യ പത്തില്‍ ഓസ്‌ട്രേലിയന്‍, കനേഡിയന്‍ നഗരങ്ങള്‍ സ്ഥാനം പിടിച്ചു. മെല്‍ബേണ്‍, സിഡ്‌നി, അഡ്‌ലെയ്ഡ് തുടങ്ങിയ ഓസ്‌ട്രേലിയന്‍ നഗരങ്ങളും, കാല്‍ഗരി, വാന്‍കൂവര്‍, ടൊറാന്റോ തുടങ്ങിയ കനേഡിയന്‍ നഗരങ്ങളും ആദ്യ പത്തില്‍ ഇടം നേടി. ജാപ്പനീസ് നഗരമായ ഒസാക്ക പട്ടികയില്‍ മൂന്നാം സ്ഥാനം നേടി.

Comments

comments

Categories: World
Tags: vienna