ഇരട്ടിയിലധികം അറ്റാദായം നേടി ടാറ്റ സ്റ്റീല്‍

ഇരട്ടിയിലധികം അറ്റാദായം നേടി ടാറ്റ സ്റ്റീല്‍

2018 ജൂണ്‍ 30ന് അവസാനിച്ച ഒന്നാം പാദത്തില്‍ ടാറ്റ സ്റ്റീലിന്റെ സംയോജിത അറ്റലാഭം മുന്‍വര്‍ഷത്തെ സമാന കാലളവിനേക്കാള്‍ ഇരട്ടിയായെന്ന് റിപ്പോര്‍ട്ട്. 1,934 കോടി രൂപയുടെ അറ്റലാഭമാണ് ഒന്നാം പാദത്തില്‍ കമ്പനി നേടിയത്. മികച്ച വരുമാന വളര്‍ച്ചയുടെയും മെച്ചപ്പെട്ട കാര്യനിര്‍വഹണത്തിന്റെയും പിന്‍ബലത്തിലാണ് കമ്പനി അഭിമാനാര്‍ഹമായ നേട്ടം സ്വന്തമാക്കിയത്. വരുമാനത്തില്‍ മുന്‍വര്‍ഷത്തെ സമാന കാലയളവുമായി താരതമ്യം ചെയ്യുമ്പോള്‍ 22 ശതമാനം വളര്‍ച്ചയാണ് ടാറ്റ സ്റ്റീല്‍ നേടിയത്. 2017 ജൂണില്‍ 35,923.5 കോടിയായിരുന്ന വരുമാനം ഈ വര്‍ഷം 37,833 കോടി രൂപയായിട്ടുണ്ട്. വര്‍ധിച്ച വില്‍പ്പന, മെച്ചപ്പെട്ട നടത്തിപ്പ്, എല്ലാ മേഖലകളിലുമുള്ള കമ്പനിയുടെ മികച്ച പ്രവര്‍ത്തനം എന്നിവയാണ് വരുമാനം മെച്ചപ്പെടാനുള്ള കാരണങ്ങളായി ചൂണ്ടിക്കാട്ടപ്പെടുന്നത്. ഡിമാന്‍ഡിലുള്ള വര്‍ധന കാരണം ടാറ്റ സ്റ്റീലിന്റെ ആഭ്യന്തര വിതരണവും 13.7 ശതമാനം വര്‍ധിച്ചിട്ടുണ്ട്. കഴിഞ്ഞ സാമ്പത്തികവര്‍ഷത്തിലെ സമാന പാദവുമായി താരതമ്യം ചെയ്യുമ്പോള്‍ ഓട്ടോമോട്ടീവ് മേഖലയിലെ വില്‍പ്പന 49 ശതമാനവും, റീട്ടെയ്ല്‍ ആന്‍ഡ് സൊലൂഷന്‍സ് മേഖലയിലെ വില്‍പ്പന 11.6 ശതമാനവും വര്‍ധിച്ചിട്ടുണ്ട്. പ്രൊജക്റ്റ് സെഗ്മെന്റ് 36.6 ശതമാനം വില്‍പ്പന വളര്‍ച്ചയും നേടി. ടാറ്റ സ്റ്റീലിന്റെ സംയോജിത എബിറ്റ്ഡ 33 ശതമാനം വര്‍ധിച്ച് 6,559 കോടി രൂപയില്‍ എത്തിയിട്ടുണ്ട്. അതേസമയം, ആകെ ചെലവ് 6,000 കോടി രൂപയായി ഉയര്‍ന്നിട്ടുണ്ട്. ബിസിനസ് വളര്‍ച്ചയ്ക്ക് അനുസൃതമായ വളര്‍ച്ചയാണ് ചെലവിലുമുണ്ടായിരിക്കുന്നതെന്ന് കമ്പനി മാനേജ്‌മെന്റ് വിശദീകരിച്ചു.

Comments

comments

Categories: Business & Economy
Tags: Tata Steel