കിറ്റെക്‌സിന്റെ അറ്റാദയത്തില്‍ വര്‍ധന

കിറ്റെക്‌സിന്റെ അറ്റാദയത്തില്‍ വര്‍ധന

കൊച്ചി: 2018-19 സാമ്പത്തിക വര്‍ഷത്തിലെ ആദ്യ പാദത്തില്‍ കിറ്റെക്‌സ് ഗാര്‍മെന്റ്‌സ് ലിമിറ്റിഡിന്റെ അറ്റാദായത്തില്‍ മുന്‍പാദത്തെ അപേക്ഷിച്ച് 13.9 ശതമാനം വര്‍ധന. ആദ്യ പാദത്തില്‍ കമ്പനിയുടെ ആകെ വരുമാനം 132.26 കോടി ആയി ഉയര്‍ന്നിട്ടുണ്ട്. പ്രവര്‍ത്തന വരുമാനവും മറ്റു വരുമാനവും ചേര്‍ത്താണിത്. വസ്ത്രങ്ങളുടെ നിര്‍മാണച്ചെലവ് അടക്കം ആകെ ചെലവ് 102.09 കോടിയാണ്. നികുതി കിഴിക്കും മുന്‍പുള്ള ലാഭം 30.16 കോടി രൂപയാണ്. അറ്റാദായം 18.57 കോടിയിലേക്ക് ഉയര്‍ന്നു.

കഴിഞ്ഞ ത്രൈമാസത്തേക്കാള്‍ 13.9 ശതമാനം വളര്‍ച്ചയാണ് കമ്പനി അവസാന ത്രൈമാസത്തില്‍ കൈവരിച്ചത്. കമ്പനിയുടെ പ്രതി ഓഹരി മൂല്യത്തിലും വര്‍ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്.
കമ്പനിയുടെ വരുമാന വര്‍ധന ഭാവിയില്‍ കൂടുതല്‍ മികവോടെ പ്രവര്‍ത്തിക്കാനും കൃത്യമായ വളര്‍ച്ച മാര്‍ഗങ്ങള്‍ സ്വീകരിക്കാന്‍ പ്രചോദനം നല്‍കുന്നതാണെന്ന് കിറ്റെക്‌സ് ഗാര്‍മെന്റ്‌സ് ചെയര്‍മാനും എംഡിയുമായ സാബു എം ജേക്കബ് പറഞ്ഞു. പല ഘട്ടങ്ങളിലായി 910 കോടി രൂപയുടെ നിക്ഷേപമാണ് കമ്പനി ലക്ഷ്യമിടുന്നത്. ഇതില്‍ 641 കോടി രൂപയ്ക്കു കമ്പനി ഡയറക്റ്റര്‍ ബോര്‍ഡ് അനുമതി നല്‍കിയെന്നും ഈ തുകയില്‍ നിന്നു 25 കോടി രൂപ ഇതിനകം വിനിയോഗിച്ചു കഴിഞ്ഞെന്നും സാബു എം. ജേക്കബ് കൂട്ടിച്ചേര്‍ത്തു.

Comments

comments

Categories: Business & Economy
Tags: kitex