സംസ്ഥാന സേവനങ്ങള്‍ക്ക് 18 ശതമാനം ജിഎസ്ടി ഏര്‍പ്പെടുത്തുന്നു
ന്യൂഡെല്‍ഹി: ഒരു കമ്പനിയുടെ ഹെഡ് ഓഫിസില്‍ നിന്നും മറ്റ് സംസ്ഥാനങ്ങളിലുള്ള ബ്രാഞ്ചുകളിലേക്ക് വിവിധ സേവനങ്ങള്‍ക്കായി അയക്കുന്നവര്‍ക്ക് നല്കുന്ന ശമ്പളത്തിന് ജിഎസ്ടി ബാധകം. അതോറിറ്റി ഫോര്‍ അഡ്വാന്‍സ് റൂളിംഗ്( എഎആര്‍) കര്‍ണാടക ബെഞ്ചിന്റെ ഉത്തരവ് രണ്ട് സംസ്ഥാനങ്ങളിലുള്ള ഓഫീസുകള്‍ തമ്മില്‍ നടത്തുന്ന ഇടപാടുകളെ (ശമ്പള വിതരണം ഉള്‍പ്പടെ) ജിഎസ്ടി നിയമത്തിനു കീഴിലുള്ള വിതരണമായി കണക്കാക്കണാമെന്ന് വ്യക്തമാക്കുന്നു. ഇതനുസരിച്ച് 18 ശതമാനം ജിഎസ്ടിയാണ് നല്‍കേണ്ടി വരിക. ഒരു കമ്പനിയില്‍ നിന്നും മറ്റൊരു കമ്പനിയിലേക്ക് നല്കുന്ന വേതനം ഉള്‍പ്പടെയുള്ള എല്ലാ ചെലവുകളും ഉള്‍പ്പെടുത്തിയാണ് വിതരണത്തിന്റെ മൂല്യം കണക്കാക്കേണ്ടതെന്ന് ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നു.
കോര്‍പ്പറേറ്റ് ഓഫിസുകളില്‍ നിന്ന് എക്കൗണ്ടിംഗ്, ഐടി സിസ്റ്റം മെയ്ന്റനന്‍സ്, മറ്റ് ഭരണ നിര്‍വഹണ ജോലികള്‍ എന്നിവയ്ക്കായി മറ്റ് സംസ്ഥാനങ്ങളിലെ യൂണിറ്റുകളിലേക്ക് അയക്കുമ്പോള്‍ വേണ്ടി വരുന്നു ചെലവ് ഇതിനു കീഴില്‍ വരും. സിജിഎസ്ടി ആക്റ്റ് പ്രകാരം ഇതും വിതരണമായാണ് കണക്കാക്കുന്നത്. ഇത്തരം വിതരണങ്ങളില്‍ ജിഎസ്ടി ഈടാക്കിയ കമ്പനികള്‍ക്ക് ഇന്‍പുട്ട് ടാക്സ് ക്രെഡിറ്റ്(ഐടിസി) ക്ലെയിം ചെയ്യാന്‍ സാധിക്കും.
എല്ലാ അന്തര്‍ സംസ്ഥാന സേവനങ്ങള്‍ക്കു വേണ്ടി ഇന്‍വോയിസ് സമര്‍പ്പിക്കേണ്ടി വരുന്നത് കമ്പനികള്‍ക്ക് മേല്‍ അദിക സമ്മര്‍ദം ഉണ്ടാക്കുമെന്ന് വിപണി വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. നികുതിഘടന കൂടുതല്‍ സങ്കീര്‍ണമാക്കാനും ഇത് ഇടയാക്കുമെന്ന് നിരീക്ഷിക്കപ്പെടുന്നു.