വെളളപ്പൊക്ക ദുരിതബാധിതര്‍ക്ക് സഹായഹസ്തവുമായി ആസ്റ്റര്‍ ഡിഎംഹെല്‍ത്ത്‌കെയര്‍

വെളളപ്പൊക്ക ദുരിതബാധിതര്‍ക്ക് സഹായഹസ്തവുമായി ആസ്റ്റര്‍ ഡിഎംഹെല്‍ത്ത്‌കെയര്‍

പ്രവാസി സംരംഭകനായ ഡോ. ആസാദ് മൂപ്പന്റെ നേതൃത്വത്തിലുള്ള ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയര്‍ വെള്ളപ്പൊക്കം നാശം വിതച്ച മേഖലകളില്‍ സജീവമാകുന്നു

കൊച്ചി: കേരളത്തിന്റെ സമീപകാലചരിത്രത്തില്‍ ഏറ്റവുംകുടുതല്‍ നാശംവിതച്ച വെളളപ്പൊക്കക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവരിലേക്ക് ആസ്റ്റര്‍ ഡിഎംഹെല്‍ത്ത് കെയറിന്റെ ദുരിതാശ്വാസ സംഘം സഹായമെത്തിക്കുവാനുള്ള നടപടികളാരംഭിച്ചു. ഇന്ത്യയിലെ വിവിധ ആസ്റ്റര്‍ഹോസ്പിറ്റലുകളുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ആസ്റ്റര്‍ വോളണ്ടിയര്‍ ഗ്ലോബല്‍ പ്രോഗാമിന്റെ ഭാഗമായുളള 200 അംഗ മെഡിക്കല്‍, നോണ്‍ മെഡിക്കല്‍ വോളണ്ടിയേഴ്‌സിന്റെ സംഘമാണ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ കര്‍മ്മനിരതരാവുന്നത്.

വയനാട്, എറണാകുളം, കോഴിക്കോട്, മലപ്പുറം എന്നിവിടങ്ങളിലെ സര്‍ക്കാര്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ ആസ്റ്റര്‍ വോളണ്ടിയര്‍മാര്‍ പ്രവര്‍ത്തനമാരംഭിച്ചുകഴിഞ്ഞു. മെഡിക്കല്‍ ക്യാമ്പുകള്‍ക്കും ആരോഗ്യപരിശോധനകള്‍ക്കും പുറമെ ആവശ്യമായ പോഷകങ്ങളുടെ ലഭ്യത ഉറപ്പാക്കിയുമാണ് സംഘത്തിന്റെ പ്രവര്‍ത്തനം.

കൂടാതെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഡിഎംഹെല്‍ത്ത് കെയര്‍സ്ഥാപക ചെയര്‍മാനും മാനേജിംഗ്് ഡയറക്റ്ററുമായ ഡോ.ആസാദ്മൂപ്പന്‍ 50 ലക്ഷം രൂപ നല്‍കുകയുംചെയ്യും.

ആസ്റ്ററിന്റെ ദുരിതാശ്വാസ പിന്തുണാ സംഘത്തിന് ഉള്‍പ്രദേശങ്ങളിലെ ഗവണ്‍മെന്റ് സ്‌കൂളുകളില്‍ പ്രവര്‍ത്തിക്കുന്ന വിവിധ ദുരിതാശ്വാസ ക്യാമ്പുകളിലെത്താനായിട്ടുണ്ട്. ക്യാമ്പുകളില്‍ ഭക്ഷണം, മരുന്നുകള്‍, വസ്ത്രങ്ങള്‍ എന്നിവ വിതരണംചെയ്തുകൊണ്ടാണ് ആസ്റ്റര്‍ വോളണ്ടിയര്‍ സംഘം പ്രവര്‍ത്തിക്കുന്നത്. പകര്‍ച്ചവ്യാധികള്‍ തടയാനുളള നിര്‍ദ്ദേശങ്ങളും നടപടികളും കൈക്കൊളളുകയും ഇതനുസരിച്ച് ക്യാമ്പിലുളളവര്‍ക്കെല്ലാം ആരോഗ്യ പരിശോധന ഏര്‍പ്പെടുത്തുകയും ചെയ്യുന്നുണ്ട്. ആശുപത്രിയിലേക്ക് മാറ്റേണ്ടവരെ ഓരോ പ്രദേശത്തും അടുത്തുളള ആസ്റ്റര്‍ ഹോസ്പിറ്റലുകളില്‍ പ്രവേശിപ്പിക്കുകയും ചെയ്യുന്നുണ്ട്.
സ്ഥിതിഗതികള്‍ സാധാരണ ഗതിയിലേക്ക് എത്തുംവരെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ തുടരുന്നതിനാല്‍ ദുരിതബാധിതരിലേക്ക് എത്തിക്കാനുളള വസ്ത്രങ്ങള്‍, പുതപ്പുകള്‍, ഭക്ഷണപദാര്‍ത്ഥങ്ങള്‍, തുടങ്ങിയവ ആസ്റ്റര്‍ വോളണ്ടിയേഴ്‌സ്് പൊതുജനങ്ങളില്‍ നിന്നും ശേഖരിക്കുന്നുണ്ട്.

കേരളം, ബാംഗ്ലൂര്‍, മഹാരാഷ്ട്ര, തെലങ്കാന, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിലായുളള ആസ്റ്ററിന്റെ 11 ഹോസ്പിറ്റലുകള്‍ വഴിയാണ് ഇത് ഏകോപിപ്പിക്കുന്നത്.
നമ്മുടെ സംസ്ഥാനം പ്രകൃതിദുരന്തത്തിന്റെ കെടുതികളും പ്രയാസങ്ങളും അനുഭവിക്കുമ്പോള്‍ നാടിനുവേണ്ടി കഴിയാവുന്ന കാര്യങ്ങള്‍ ചെയ്യുക എന്നത് നമ്മുടെ കടമയും ഉത്തരവാദിത്വവുമാണെന്ന് ആസ്റ്റര്‍ ഡിഎംഹെല്‍ത്ത് കെയര്‍ സ്ഥാപക ചെയര്‍മാനും മാനേജിംഗ് ഡയറക്റ്ററുമായഡോ ആസാദ്മൂപ്പന്‍ പറഞ്ഞു. എല്ലാവരും ദുരിത പ്രദേശങ്ങളില്‍മുന്നിട്ടിറങ്ങി സഹായമേകാന്‍ ഞങ്ങള്‍ ആഹ്വാനം ചെയ്യുകയാണെന്നും ഡോ ആസാദ് മൂപ്പന്‍ കൂട്ടിച്ചേര്‍ത്തു.

Comments

comments

Categories: FK News