ചെല്‍സിയ മാനിംഗ് ഒക്ടോബറില്‍ ലണ്ടനിലെത്തും

ചെല്‍സിയ മാനിംഗ് ഒക്ടോബറില്‍ ലണ്ടനിലെത്തും

ലണ്ടന്‍: കേംബ്രിഡ്ജ് അനലിറ്റിക് കുംഭകോണത്തെ കുറിച്ചും, ജനാധിപത്യം, ടെക്‌നോളജി എന്നിവയ്ക്കു ചുറ്റുമുള്ള മറ്റ് പ്രശ്‌നങ്ങളെ കുറിച്ചും ചെല്‍സി മാനിംഗ് ലണ്ടനില്‍ വച്ചു സംസാരിക്കും. അതീവ രഹസ്യസ്വഭാവമുള്ള സര്‍ക്കാരിന്റെ രേഖകള്‍ വിക്കിലീക്‌സിന് നല്‍കി കൊണ്ട് വെളിപ്പെടുത്തിയതിന്റെ പേരില്‍ 2013-ല്‍ യുഎസ് ചാരനിയമപ്രകാരം ശിക്ഷയേറ്റു വാങ്ങിയ വ്യക്തിയാണു ചെല്‍സിയ മാനിംഗ്. ശിക്ഷ കഴിഞ്ഞു പുറത്തിറങ്ങിയ ചെല്‍സിയ ആദ്യമായി പൊതുജനമധ്യത്തില്‍ സംസാരിക്കുന്നതിനാണ് ഈ വര്‍ഷം ഒക്ടോബറില്‍ ലണ്ടനിലെത്തുന്നത്. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കണ്ടംപററി ആര്‍ട്‌സ് ഡിന്നറിന്റെ നേതൃത്വത്തില്‍ നടക്കുന്ന ചടങ്ങിലെ പ്രധാന അതിഥിയാണു ചെല്‍സിയ. യുഎസ് ആര്‍മി ഇന്റലിജന്‍സിന്റെ അനലിസ്റ്റായിരുന്നു ചെല്‍സിയ. 2009-ല്‍ ചെല്‍സിയയെ അമേരിക്കന്‍ സൈന്യം ഇറാഖില്‍ നിയമിക്കുകയും ചെയ്തിരുന്നു. ഇക്കാലയളവില്‍ ചെല്‍സിയയ്ക്ക് രഹസ്യരേഖകളുമായി സമ്പര്‍ക്കമുണ്ടായിരുന്നു. 2010ലാണ് ഈ രഹസ്യരേഖകള്‍ വിക്കിലീക്‌സിന് ചോര്‍ത്തി നല്‍കിയത്. കുട്ടിക്കാലം മുതല്‍ താന്‍ സ്ത്രീയാണെന്ന തോന്നലുണ്ടായിരുന്നെന്ന് അറിയിക്കുകയും പിന്നീട് ഹോര്‍മോണ്‍ മാറ്റിവെക്കല്‍ തെറാപ്പി ചെയ്ത് സ്ത്രീയായി. ബ്രാഡ്‌ലി എഡ് വേര്‍ഡ് മാനിംഗ് എന്നായിരുന്നു ശരിക്കും പേര്. എന്നാല്‍ പിന്നീട് ചെല്‍സിയ എന്നാക്കി മാറ്റി.

Comments

comments

Categories: FK News

Related Articles