തുര്‍ക്കി സാമ്പത്തികപ്രതിസന്ധി സര്‍ക്കാര്‍ ഇടപെടുന്നു

തുര്‍ക്കി സാമ്പത്തികപ്രതിസന്ധി സര്‍ക്കാര്‍ ഇടപെടുന്നു

സാമ്പത്തിക സുസ്ഥിരത കൈവരിക്കാനും പണപ്പെരുപ്പനിയന്ത്രണത്തിനും നടപടികളെടുത്തുവെന്ന് തുര്‍ക്കി കേന്ദ്രബാങ്ക്

കറന്‍സിമൂല്യം ക്രമാതീതമായി ഇടിഞ്ഞത് തുര്‍ക്കി കറന്‍സി ലിറയെ, ആസന്നഭാവിയിലൊന്നും തിരിച്ചുകയറ്റം സാധ്യമാക്കാത്ത രീതിയില്‍ ബാധിച്ചിരിക്കുകയാണ്. 12 മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കിലാണ് ഇടിവ് ഉണ്ടായിരിക്കുന്നത്. ഇതു തുടരുന്ന സാഹചര്യത്തില്‍ വിപണിയില്‍ സ്ഥിരതകൊണ്ടുവരാനുള്ള ലക്ഷ്യം മുന്‍നിര്‍ത്തി, ഇടപെടാനൊരുക്കമാണെന്ന് ധനമന്ത്രി ബെരാത്ത് അല്‍ബിരാക്ക് പ്രഖ്യാപിച്ചു. തിങ്കളാഴ്ച രാവിലെ മുതല്‍ രാജ്യത്തെ സാമ്പത്തിക സ്ഥാപനങ്ങള്‍ ഉചിതമായ നടപടികളെടുക്കുകയും വിപണിയിലെ അപ്‌ഡേഷനുകള്‍ പങ്കുവെക്കുകയും ചെയ്യുമെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. വിശദാംശങ്ങള്‍ ഉടന്‍ പുറത്തുവിടും.
ഏഷ്യന്‍ ട്രേഡില്‍ റെക്കോര്‍ഡ് ഇടിവാണ് ലിറക്ക് ഉണ്ടായത്. ലിറയുടെ മൂല്യം ഡോളറുമായി താരതമ്യപ്പെടുത്തുമ്പോള്‍  വെള്ളിയാഴ്ച 20 ശതമാനം കുറഞ്ഞു. ഇത് മുന്‍വര്‍ഷത്തേക്കാള്‍ 40 ശതമാനത്തിലധികം കുറവാണ്. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഇക്കാര്യത്തില്‍ തീരുമാനമെടുത്തിട്ടുണ്ട്. തുര്‍ക്കിയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന സ്റ്റീല്‍, അലുമിനിയം എന്നിവയ്ക്ക് ഇരട്ടിയോളം നികുതി ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സാമ്പത്തിക മാന്ദ്യത്തെക്കുറിച്ച് ആശങ്കപ്പെടുന്ന നിക്ഷേപകര്‍ നഷ്ടസാധ്യതയുള്ള ഓഹരികള്‍ക്കൊപ്പം എമെര്‍ജിംഗ് മാര്‍ക്കറ്റുകളായി അറിയപ്പെടുന്ന രാജ്യങ്ങളിലെ കറന്‍സികളും ഏഷ്യന്‍ സ്റ്റോക്കുകളും അതിവേഗം വിറ്റഴിക്കാന്‍ നീക്കം തുടങ്ങി.

അതിവേഗത്തില്‍ത്തന്നെ തുര്‍ക്കി ലിറയുടെ മൂല്യം സ്ഥിരത കൈവരിക്കാന്‍ വേണ്ടി പ്രവര്‍ത്തിക്കുമെന്ന് അല്‍ബിരാക്ക് ഉറപ്പു തന്നു. ബാങ്കുകള്‍ക്കു നല്‍കുന്ന സഹായം, ലിറയുടെ ഇടിവ് കാര്യമായി ബാധിച്ച ചെറുകിട-  ഇടത്തരം സംരംഭങ്ങള്‍ക്കുള്ള സഹായം എന്നിവ പദ്ധതിയില്‍ ഉള്‍പ്പെടുത്തും. ലിറയ്ക്കു സംഭവിച്ച ഇടിവ് രാജ്യത്തിനെതിരായ ഗൂഢാലോചനയാണെന്ന തുര്‍ക്കി പ്രസിഡന്റ് റെജബ് ത്വയ്യിബ് എര്‍ദോഗന്റെ ആരോപണത്തിനു പിന്നാലെയാണ് അല്‍ബിരാക്ക് ഇത്തരമൊരു വാഗ്ദാനവുമായി രംഗത്തെത്തിയത്. അമേരിക്കയ്ക്കു മുമ്പില്‍ രാജ്യം മുട്ടുമടക്കില്ലെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.
പുതിയ നടപടികള്‍ പ്രഖ്യാപിക്കുന്നതിനു മുമ്പുതന്നെ, ജപ്പാനിലെ ഓഹരിസൂചികയായ നിക്കീയില്‍ 225 ഓഹരികള്‍ രണ്ട് ശതമാനം ഇടിവു രേഖപ്പെടുത്തിയാണ് വെകിയുള്ള ട്രേഡിംഗ് അവസാനിപ്പിച്ചത്. സര്‍ക്കാരിന്റെ പ്രഖ്യാപനങ്ങള്‍ക്ക് ഓഹരിവിലകളെ പിടിച്ചു നിര്‍ത്താനായില്ല. ഉച്ചകഴിഞ്ഞുള്ള വ്യാപാരത്തില്‍ ഹോങ്കോംഗിന്റെ ഹാംഗ്‌സെംഗ് സൂചിക 1.6 ശതമാനത്തോളം ഇടിഞ്ഞു. 1.7 ശതമാനം ഇടിഞ്ഞ ഷാങ്ഹായ് കോമ്പസിറ്റിനാകട്ടെ തിരിച്ചു കയാറാന്‍ കഴിഞ്ഞെങ്കിലും പിന്നീടു ചെറിയ തിരിച്ചിറങ്ങലുകള്‍ക്കും വിധേയമാകേണ്ടി വന്നു.
യൂറോപ്പില്‍ നേരത്തേ നടന്ന വ്യാപാരത്തില്‍ ലണ്ടനിലെ 100 ഓഹരി സൂചിക 0.5 ശതമാനം ഇടിഞ്ഞു. ഇതോടൊപ്പം ജര്‍മന്‍, ഫ്രഞ്ച് ഓഹരി വിപണികളും സമാനതോതില്‍ കുറഞ്ഞു. ഓസ്‌ട്രേലിയയില്‍ എസ് ആന്‍ഡ് പി / എഎസ്എക്‌സ് 200 സൂചിക 0.5% നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ദക്ഷിണ കൊറിയയുടെ കോസ്പി സൂചിക 1.8% ഇടിഞ്ഞു. ഓഹരിസൂചികകളിലെ ഇടിവിനെപ്പറ്റി നിക്ഷേപകര്‍ ആഗോളതലത്തില്‍ ആശങ്കാകുലരാകുകയും നഷ്ടസാധ്യതയുള്ള സ്‌റ്റോക്കുകള്‍ വിറ്റൊഴിവാക്കാന്‍ തത്രപ്പെടുകയുമാണ്. ഇതില്‍ ഏഷ്യന്‍ സ്റ്റോക്കുകളുംഎമെര്‍ജിംഗ് മാര്‍ക്കറ്റ് കറന്‍സിയും ഉള്‍പ്പെടെയുള്ള ആസ്തികളാണ് കൂടുതലെന്നതും ശ്രദ്ധേയമാണ്. ഇവ വലിയ തോതില്‍ വിറ്റഴിക്കാന്‍ പ്രേരിപ്പിക്കപ്പെടുന്നുണ്ട്. നിക്ഷേപകര്‍ ഇപ്പോള്‍ സുരക്ഷിതത്വം കാണുന്നതു യുഎസ് ഡോളറിലും ജാപ്പനീസ് യെന്നിലുമാണ്.
രാജ്യം സാമ്പത്തിക പ്രതിസന്ധിയില്‍ പതിക്കുമെന്ന ആശങ്കയാണ് തുര്‍ക്കിലിറയുടെ ഇടിവിനുള്ള പ്രധാനകാരണമെന്ന് സാമ്പത്തികവിദഗ്ധര്‍ നിരീക്ഷിക്കുന്നു. തുര്‍ക്കിയുടെ ഓഹരിവിപണിയില്‍ 17% ഇടിവു രേഖപ്പെടുത്തിയിരിക്കുന്നു. സര്‍ക്കാര്‍ വായ്പാചെലവ് 18% ആയി ഉയര്‍ന്നതിനൊപ്പം, പണപ്പെരുപ്പനിരക്ക് 15 ശതമാനത്തിലേക്ക് ഉയരുകയും ചെയ്തു. പണപ്പെരുപ്പനിരക്ക് 15 വര്‍ഷത്തിനിടയിലെ ഉയര്‍ന്ന നിലയിലാണെങ്കിലും, പണപ്പെരുപ്പത്തിന്റെ പലിശനിരക്ക് മാറ്റമില്ലാതെ നിലനിര്‍ത്താന്‍ എംപിസി (മോണിട്ടറി പോളിസി കമ്മിറ്റി) നിര്‍ബന്ധിതമായിരിക്കുന്നു.
കെട്ടിടനിര്‍മാണമേഖലയുടെ ക്രമാതീതമായ വളര്‍ച്ച നിക്ഷേപകരെ വന്‍കിട വായ്പകളെടുക്കാന്‍ പ്രേരിപ്പിച്ചതും ഇപ്പോഴത്തെ പ്രശ്‌നം വഷളാക്കാന്‍ കാരണമായി. നിര്‍മ്മാണപുരോഗതിയില്‍ നിന്ന് ലാഭം കൊയ്ത കമ്പനികള്‍ ഡോളറിലും യൂറോയിലുമെടുത്ത വായ്പ തിരിച്ചടയ്ക്കാന്‍ പെടാപ്പാട് അനുഭവിക്കുകയാണ്. ലിറയുടെ മൂല്യം കുറഞ്ഞു വരുംതോറും ഇത്തരം വായ്പകളുടെ തിരിച്ചടവിനു ചെലവേറും. കറന്‍സി ദുര്‍ബലപ്പെടുന്നത് തുര്‍ക്കിയുടെ നിരന്തരമായ പണപ്പെരുപ്പപ്രശ്‌നത്തെ കൂടുതല്‍ വഷളാക്കുന്നു. ലിറയുടെ ഇടിവ് ഇറക്കുമതി ചെലവേറിയതാക്കുകയും ചെയ്യുന്നു. ഇത് നിക്ഷേപകരെ ആശങ്കാകുലരാക്കുന്നു.
പുതുവര്‍ഷം മുതല്‍ ഡോളറിനെതിരേ ലിറയുടെ മൂല്യം 30 ശതമാനം ഇടിഞ്ഞുവരികയാണ്. ഓഹരിവിപണി 17% ഇടിവു രേഖപ്പെടുത്തി. ഡോളറില്‍ കണക്കാക്കുകയാണെങ്കില്‍ ഇടിവ് 40% ആണ്. പലപ്പോഴും വിപണികളില്‍ കാണുന്ന മറ്റൊരു അളവുകോലാണ് സര്‍ക്കാര്‍ വായ്പാചെലവ്. 10 വര്‍ഷത്തേക്കുള്ള വായ്പ, ലിറയുടെ മൂല്യത്തിലെടുക്കുന്നതിന്റെ ഇപ്പോഴത്തെ പ്രതിവര്‍ഷ പലിശനിരക്ക് 18ശതമാനമാണ്. ഡോളറിലാണെങ്കില്‍ത്തന്നെ ഇതിന് ഏതാണ്ട് 7% പലിശ കൊടുക്കേണ്ടി വരുന്നു.
യുഎസുമായുള്ള തുര്‍ക്കിയുടെ ബന്ധം വഷളായതാണ് ഉപരോധത്തിലേക്കു നയിച്ചത്. അമേരിക്കന്‍ സുവിശേഷ പാസ്റ്ററായ ആന്‍ഡ്രൂ ബ്രണ്‍സണ്‍ ടാഗിയെ വിട്ടയയ്ക്കാന്‍ തുര്‍ക്കി വിസമ്മതിച്ചതാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള തര്‍ക്കത്തിനു കാരണം. വിമതസംഘടനകളായ കുര്‍ദിസ്ഥാന്‍ വര്‍ക്കേഴ്‌സ് പാര്‍ട്ടിയും ഗുലെനിസ്റ്റ് പ്രസ്ഥാനവുമായും ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന വ്യക്തിയാണ് ബ്രണ്‍സണ്‍. സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ ശ്രമിക്കുന്ന ഗുലെനിസ്റ്റ്  പ്രസ്ഥാനത്തിനെതിരേ അമേരിക്ക ശക്തമായ നിയമനടപടികള്‍ സ്വീകരിച്ചിട്ടില്ലെന്നും 2016- ലെ അട്ടിമറി പരാജയത്തെ  അസന്ദിഗ്ദമായി അപലപിക്കാന്‍ തയാറായിട്ടില്ലെന്നും എര്‍ദോഗന്‍ കുറ്റപ്പെടുത്തുന്നു. പെന്‍സില്‍വേനിയയില്‍ താമസിക്കുന്ന ഗുലെനിസ്റ്റ് പ്രസ്ഥാനനായകന്‍ ഫെഥുല ഗുലേനെ തുര്‍ക്കിക്കു കൈമാറാന്‍ അമേരിക്ക വിസമ്മതിക്കുകയാണ്.
സിറിയയിലെ ഇസ്ലാമിക് സ്റ്റേറ്റു(ഐസിസ്്) മായി യുദ്ധം ചെയ്യുന്ന കുര്‍ദിഷ് കലാപകാരി ഗ്രൂപ്പുകള്‍ക്ക് അമേരിക്ക നല്‍കുന്ന പിന്തുണയാണ് തുര്‍ക്കി നേരിടുന്ന മറ്റൊരു പ്രധാന പ്രശ്‌നം. തുര്‍ക്കിയുടെ മണ്ണില്‍ കലാപം നടത്തുന്നവവരാണ് കുര്‍ദുകള്‍. ഇവര്‍ക്കു പിന്തുണ നല്‍കുന്ന അമേരിക്കയുമായി സഹകരിക്കുന്നതില്‍ രാജ്യത്തിനകത്തു തന്നെ എതിര്‍പ്പുണ്ട്. എര്‍ദോഗനും റഷ്യയുമായുള്ള അടുപ്പം പ്രസിദ്ധമാണ്. എന്നാലിത് തുര്‍ക്കിയെ ശരിക്കുമൊരു ത്രിശങ്കുവിലാണ് എത്തിച്ചിരിക്കുന്നത്. അമേരിക്കന്‍ സഖ്യരാഷ്ട്ര സേനാചേരിയായ നാറ്റോയില്‍ അംഗമാണു തുര്‍ക്കി. നാറ്റോ തങ്ങളുടെ ഒന്നാം നമ്പര്‍ ഭീഷണിയായി കാണുന്ന രാജ്യമാണ് റഷ്യ. ആക്രമിക്കപ്പെടുന്ന ഏത് അംഗത്തെയും സംരക്ഷിക്കാന്‍ നാറ്റോ പ്രതിജ്ഞാബദ്ധമാണ്. തുര്‍ക്കിയിലെ ഇന്‍സിര്‍ലിക്ക് എയര്‍ബേസിനെ ഐസിസ്് വിരുദ്ധ  പോരാട്ടത്തിന് %A

Comments

comments

Categories: World
Tags: Turky