രാജ്യത്തെ ഏറ്റവും മൂല്യമുള്ള ബ്രാന്‍ഡ് ടാറ്റ തന്നെ

രാജ്യത്തെ ഏറ്റവും മൂല്യമുള്ള ബ്രാന്‍ഡ് ടാറ്റ തന്നെ

ന്യൂഡെല്‍ഹി: രാജ്യത്തെ ഏറ്റവും മൂല്യമുള്ള ബ്രാന്‍ഡ് ടാറ്റയാണെന്ന് ബ്രാന്‍ഡ് ഫിനാന്‍സ്. ബ്രാന്‍ഡ് മൂല്യ രംഗത്തെ പ്രമുഖ ആഗോള കമ്പനിയാണ് ബ്രാന്‍ഡ് ഫിനാന്‍സ്. 14.2 ബില്യണ്‍ ഡോളറാണ് ടാറ്റയുടെ മൊത്തം ബ്രാന്‍ഡ് മൂല്യമായി കണക്കാക്കിയിരിക്കുന്നത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 9 ശതമാനം വര്‍ധനവാണിത്.

ടാറ്റയ്ക്ക് പിന്നാലെ ഏറ്റവും ബ്രാന്‍ഡ് മൂല്യമുള്ള രാജ്യത്തെ കമ്പനികള്‍ എയര്‍ടെല്‍,ഇന്‍ഫോസിസ്,എല്‍ഐസി,എച്ച്‌സിഎല്‍ എന്നിവയാണ്. ടിസിഎസ്, ടാറ്റ മോട്ടോഴ്‌സ്, ടാറ്റ സ്റ്റീല്‍, ടാറ്റ കെമിക്കല്‍സ് എന്നിവയില്‍ നടന്ന തന്ത്രപ്രധാന പുനര്‍ഘടനയടക്കമുള്ളവ വഴി 1 ബില്യണ്‍ ഡോളറാണ് ബ്രാന്‍ഡ് മൂല്യത്തില്‍ ടാറ്റ കൂട്ടിച്ചേര്‍ത്തത്.

ചെയര്‍മാന്‍ നടരാജന്‍ ചന്ദ്രശേഖരന്റെ കീഴില്‍ ശക്തമായ കുതിപ്പാണ് ടാറ്റ ഗ്രൂപ്പ് നടത്തുന്നതെന്ന് ബ്രാന്‍ഡ് ഫിനാന്‍സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഡേവിഡ് ഹെയ്ഗ് ചൂണ്ടിക്കാട്ടി.

 

 

Comments

comments

Categories: FK News
Tags: Tata, Tata Group