സുന്ദര്‍ പിച്ചെ ആഗോള ഇന്ത്യന്‍; എസ്ബിഐ ദേശീയ ബ്രാന്‍ഡ്

സുന്ദര്‍ പിച്ചെ ആഗോള ഇന്ത്യന്‍;  എസ്ബിഐ ദേശീയ ബ്രാന്‍ഡ്

ന്യൂഡെല്‍ഹി: ആഗോളതലത്തില്‍ ഏറ്റവും സ്വാധീന ശക്തിയുള്ള ഇന്ത്യക്കാരനെന്ന വിശേഷണത്തിന് ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചെ അര്‍ഹനായി. ഇന്ത്യ 72-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന വേളയില്‍ അന്തര്‍ദേശീയ ഡാറ്റ അനലിറ്റ്ക്‌സ് ഗ്രൂപ്പായ യുഗോവ് ഒമ്‌നിബസ് തയ്യാറാക്കിയ സര്‍വെയിലാണ് രാജ്യത്തിന്റെ നേട്ടങ്ങളുടെ ഭാഗമായവരെ കണ്ടെത്തിയിരിക്കുന്നത്.
സുന്ദര്‍ പിച്ചെയ്ക്ക് പിന്നാലെ മുന്‍ മിസ് വേള്‍ഡും ബോളിവുഡ് നടിയുമായ പ്രിയങ്ക ചോപ്രയാണ് രണ്ടാം സ്ഥാനത്ത്. ഓണ്‍ലൈന്‍ വഴി യുഗോവ് പാനല്‍ ഒരാഴ്ച മുമ്പാണ് സര്‍വെ നടത്തിയത്. പ്രമുഖ ശാസ്ത്രഞ്ജന്‍ അമര്‍ത്യാസെന്‍, കോടീസ്വരനായ ലക്ഷ്മി മിത്തല്‍, മൈക്രോസോഫ്റ്റ് സിഇഒ സത്യ നദെല്ല എന്നിവരും പട്ടികയില്‍ ഇടം നേടി.  1,193 പ്രതിനിധികളില്‍ നടത്തിയ സര്‍വെയില്‍ ദേശീയ ബ്രാന്‍ഡായി തെരഞ്ഞെടുക്കപ്പെട്ടത് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ(എസ്ബിഐ)യാണ്.

Comments

comments

Categories: FK News

Related Articles