ആറ് പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വില്‍പ്പന പരിഗണനയില്‍

ആറ് പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വില്‍പ്പന പരിഗണനയില്‍

ന്യൂഡെല്‍ഹി: നടപ്പുസാമ്പത്തിക വര്‍ഷത്തില്‍ ഇനിയുള്ള ഏഴ് മാസങ്ങളില്‍ ആറോളം പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിഭജനം കേന്ദ്രസര്‍ക്കാര്‍ പരിഗണിക്കുന്നു. സെപ്റ്റംബര്‍-മാര്‍ച്ച് കാലയളവില്‍ ഓഫര്‍ ഫോര്‍ സെയില്‍ (ഒഎഫ്എസ്) വഴി ഓഹരി വില്‍പ്പന നടത്താനാണ് നീക്കം.

എംഎംടിസി, ഭെല്‍,ഹിന്ദുസ്ഥാന്‍ കോപ്പര്‍,സിഐഎല്‍,എന്‍ടിപിസി, എന്‍എംഡിസി എന്നീ പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വില്‍പ്പനയാണ് ഈ സാമ്പത്തിക വര്‍ഷം നടത്താന്‍ ലക്ഷ്യമിടുന്നത്.

2018-19 സാമ്പത്തിക വര്‍ഷത്തിലെ കേന്ദ്ര ബജറ്റില്‍ ഓഹരി വിറ്റഴിക്കലിലൂടെ 80,000 കോടി രൂപ സ്വരൂപിക്കാനുള്ള ലക്ഷ്യം സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. 2018 സാമ്പത്തിക വര്‍ഷത്തിലെ ലക്ഷ്യത്തെ അപേക്ഷിച്ച് 15-20 ശതമാനം വര്‍ധനവാണിത്. എന്നാല്‍ ഈ സാമ്പത്തിക വര്‍ഷത്തിലെ ഓഹരി വിറ്റഴിക്കല്‍ ഒരു ലക്ഷം കോടി രൂപ കടന്നേക്കാമെന്നും സര്‍ക്കാര്‍ പറയുന്നു. 2014-15 മുതല്‍ 2017-18 വരെയുള്ള കാലയളവില്‍ പൊതുമേഖലാ ഓഹരി വില്‍പ്പന വഴി 2,12,000 കോടി രൂപയാണ് കേന്ദ്ര സര്‍ക്കാര്‍ നേടിയത്.

 

 

 

 

 

 

 

 

 

 

 

 

Comments

comments

Categories: FK News

Related Articles