രൂപയുടെ മൂല്യത്തില്‍ റെക്കോര്‍ഡ് ഇടിവ്

രൂപയുടെ മൂല്യത്തില്‍ റെക്കോര്‍ഡ് ഇടിവ്

ഡോളറിനെതിരേ 69.87 എന്ന നിലയിലേക്ക് രൂപയുടെ മൂല്യം കൂപ്പുകുത്തി

ന്യൂഡെല്‍ഹി: യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ റെക്കോഡ് ഇടിവ് രേഖപ്പെടുത്തി. ഡോളറിനെതിരെ 69.47 എന്ന നിലയിലായിരുന്നു ഇന്നലെ തുടക്ക വ്യാപാരത്തില്‍ രൂപയുടെ വിനിമയം നടന്നത്. പിന്നീട് ഇത് 69.62 എന്ന നിലയിലേക്ക് വീണ്ടും കൂപ്പുകുത്തി. വ്യാപാരം അവസാനിക്കുമ്പോള്‍ ഡോളറിനെതിരേ 69.87 എന്ന നിലയിലേക്ക് രൂപയുടെ മൂല്യം കൂടുതല്‍ വഷളായി. ചരിത്രത്തില്‍ ആദ്യമായി ഡോളറിനെതിരേ രൂപയുടെ മൂല്യം 70 കടക്കുന്നതിലേക്ക് നീങ്ങുന്നു എന്നാണ് വിലയിരുത്തല്‍.
ബാങ്കുകളിലും ഇറക്കുമതി രംഗത്തും അമേരിക്കന്‍ ഡോളറിന്റെ ആവശ്യം വര്‍ധിച്ചതാണ് രൂപയുടെ മൂല്യം ഇടിയാന്‍ കാരണം. വെള്ളിയാഴ്ച ഡോളറിനെതിരെ രൂപയുടെ വിനിമയ നിരക്ക് 68.83 എന്ന നിലയിലായിരുന്നു.
തുര്‍ക്കിയിലുണ്ടായ രാഷ്ട്രീയപ്രതിസന്ധി വികസ്വര രാഷ്ട്രങ്ങളിലെ വിപണിയെയും ബാധിച്ചുവെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.
യുഎസും ചൈനയും മറ്റ് വാണിജ്യ പങ്കാളികളും തമ്മില്‍ നടക്കുന്ന വ്യാപാരയുദ്ധം വിപണികളില്‍ ചാഞ്ചാട്ടം സൃഷ്ടിക്കുന്നുണ്ടെങ്കിലും ഡോളറിന്റെ മൂല്യത്തില്‍ വര്‍ധനവാണ് ഉണ്ടാകുന്നത്.
കഴിഞ്ഞ വെള്ളിയാഴ്ച യുഎസിലെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ഇടിവ് രേഖപ്പെടുത്തിയിരുന്നു. തുര്‍ക്കി നേരിടുന്ന സാമ്പത്തിക പ്രതിസന്ധി ബാങ്കിംഗ് ഓഹരികളില്‍ നിഴലിക്കുന്നുണ്ടെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. വ്യാപാര കമ്മിയും ഹ്രസ്വകാല വായ്പാ ബാധ്യതകളും വര്‍ധിക്കുന്നതും ആഗോള തലത്തിലെ സംരക്ഷണ വാദ നിലപാടുകളും ഇന്ത്യന്‍ കറന്‍സിയെ ഇനിയും തളര്‍ത്തുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Comments

comments

Categories: Business & Economy, Slider
Tags: Rupee downs

Related Articles