ഭൂഷണ്‍ ആസ്തികള്‍ ഏറ്റെടുക്കുന്നതിന് വീണ്ടും ലേല അപേക്ഷ

ഭൂഷണ്‍ ആസ്തികള്‍ ഏറ്റെടുക്കുന്നതിന് വീണ്ടും ലേല അപേക്ഷ

ന്യൂഡെല്‍ഹി: കടബാധ്യതയെ തുടര്‍ന്ന് പ്രതിസന്ധിയിലായ ഭൂഷണ്‍ പവര്‍ ആന്‍ഡ് സ്റ്റീലിനെ ഏറ്റെടുക്കുന്നതിന് രണ്ടാം തവണയും ടാറ്റ സ്റ്റീല്‍,ലിബെര്‍ട്ടി ഹൗസ്,ജെഎസ്ഡബ്ല്യു എന്നിവ ലേല അപേക്ഷ സമര്‍പ്പിച്ചു. കമ്മിറ്റി ഓഫ് ക്രെഡിറ്റേഴ്‌സി(സിഒസി)ന് മുമ്പാകെയാണ് ലേലം സമര്‍പ്പിച്ചത്.

പരിഷ്‌കരിച്ച ലേല അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിന് ഓഗസ്റ്റ് ആറിന് നാഷണല്‍ കമ്പനി ലോ അപ്പലേറ്റ ട്രൈബ്യൂണല്‍ (എന്‍സിഎല്‍എടി) സമയം നീട്ടി നല്‍കിയിരുന്നു. ലഭിച്ച മുന്ന് അപേക്ഷകളും സിഒസി പരിശോധിച്ച് വരികയാണ്. ഇക്കാര്യത്തിലുള്ള സിഒസിയുടെ തീരുമാനം ഓഗസ്റ്റ് 17ന് ട്രൈബ്യൂണലിനെ അറിയിക്കും.

സജന്‍ ജിന്‍ഡാലിന്റെ ഉടമസ്ഥതയിലുള്ള ജെഎസ്ഡബ്ല്യു സ്റ്റീല്‍,ടാറ്റ ഗ്രൂപ്പ് കമ്പനിയായ ടാറ്റ സ്റ്റീല്‍,യുകെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലിബെര്‍ട്ടി ഹൗസ് എന്നിവ തമ്മില്‍ ശക്തമായ മത്സരമാണ് ഭൂഷണ്‍ പവര്‍ ആന്‍ഡ് സ്റ്റീലെ ഏറ്റെടുക്കുന്നതിന് നടക്കുന്നത്. 45,000 കോടി രൂപയോളം കടബാധ്യതയാണ് ഭൂഷണിനുള്ളത്.

 

Comments

comments

Categories: Business & Economy