ജൂണ്‍ പാദത്തില്‍ 982 കോടി രൂപയുടെ ലാഭവുമായി സണ്‍ ഫാര്‍മ

ജൂണ്‍ പാദത്തില്‍ 982 കോടി രൂപയുടെ ലാഭവുമായി സണ്‍ ഫാര്‍മ

ന്യൂഡെല്‍ഹി: ജൂണ്‍ പാദത്തില്‍ 982.51 കോടി രൂപയുടെ സംയോജിത ലാഭം നേടിയെന്ന് മരുന്ന് നിര്‍മാതാക്കളായ സണ്‍ ഫാര്‍മ അറിയിച്ചു. തൊട്ടുമുന്‍ സാമ്പത്തിക വര്‍ഷം ജൂണ്‍ പാദത്തില്‍ 424.92 കോടി രൂപയുടെ നഷ്ടമായിരുന്നു കമ്പനി രേഖപ്പെടുത്തിയിരുന്നത്. നടപ്പുസാമ്പത്തിക വര്‍ഷം ജൂണ്‍ പാദത്തില്‍ കമ്പനി 905 കോടി രൂപയുടെ ലാഭം രേഖപ്പെടുത്തുമെന്നായിരുന്നു അനലിസ്റ്റുകള്‍ നിരീക്ഷിച്ചിരുന്നത്. എന്നാല്‍ ഇതിനെ മറികടക്കുന്ന റിപ്പോര്‍ട്ടാണ് കമ്പനി പുറത്തുവിട്ടത്.

ഈ കാലയളവില്‍ 7224 കോടി രൂപയുടെ വില്‍പ്പനയാണ് കമ്പനി രേഖപ്പെടുത്തിയത്. മുന്‍ സാമ്പത്തിക വര്‍ഷം ജൂണ് പാദത്തിലെ 6208.79 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോള്‍ 16.35 ശതമാനം വളര്‍ച്ചയാണിത്. സണ്‍ ഫാര്‍മ 6950 കോടി രൂപയുടെ വില്‍പ്പന നേടുമെന്നായിരുന്നു അനലിസ്റ്റുകള്‍ പ്രവചിച്ചിരുന്നത്. ജൂണ്‍ പാദത്തില്‍ ഒരു ഓഹരിയില്‍ നിന്നുള്ള വരുമാനമായി കമ്പനി നേടിയത് 4.90 രൂപയാണ്. മുന്‍ വര്‍ഷം ജൂണ്‍ പാദത്തിലെ 1096 കോടി രൂപയില്‍ നിന്ന് ഇബിഐടിഡിഎ 46.6 ശതമാനം വര്‍ധച്ച് 1607 കോടി രൂപയായി.

 

 

Comments

comments

Categories: Business & Economy
Tags: Sun Pharma