പുതിയ പശയുമായി പിഡിലൈറ്റ്

പുതിയ പശയുമായി പിഡിലൈറ്റ്

കൊച്ചി: ഉപയോഗിക്കുന്നതിന് വളരെ എളുപ്പമായ പ്രത്യേക പശയുമായി പിഡിലൈറ്റ് ഇന്‍ഡസ്ട്രീസ്. ചെറിയ കര കൗശല വസ്തുക്കള്‍ നിര്‍മിക്കുന്നതിന് കുട്ടികളെയടക്കം സഹായിക്കുന്ന ഫെവികോള്‍ എ+ ആണ് പിഡിലൈറ്റിന്റെ പുതിയ ഉല്‍പ്പന്നം. തട്ടിമറിഞ്ഞ് ബുദ്ധിമുട്ടുണ്ടാകാതെ ലളിതമായി ഉപയോഗിക്കാന്‍ കുട്ടികളെ സഹായിക്കുന്ന തരത്തിലാണ് ഫെവികോള്‍ എ+ പിഡിലൈറ്റ് അവതരിപ്പിച്ചിരിക്കുന്നത്.

കാര്‍ഡ്‌ബോര്‍ഡ്, ഹാന്‍ഡ്് പേപ്പര്‍, കമ്പിളിത്തുണി, തുടങ്ങിയവ ഒട്ടിക്കാന്‍ ഫെവികോള്‍ എ+ സഹായിക്കും. കുത്തനെ പിടിക്കുമ്പോള്‍ പുറത്തേക്ക് ഒഴുകിയിറങ്ങാതിരിക്കുന്നത് കൊണ്ട് കുട്ടികളുടെ ഉപയോഗത്തിന് ഏറെ സൗകര്യപ്രദമാണ് പുതിയ ഉല്‍പ്പന്നം.

കരകൗശല മേഖലയില്‍ നൂതനമായ ഉല്‍പ്പന്നങ്ങള്‍ എല്ലാകാലത്തും പുറത്തിറക്കുന്നതില്‍ പിഡിലൈറ്റ് എന്നും മുന്‍പന്തിയിലാണെന്ന് കണ്‍സ്യൂമര്‍ പ്രോഡക്റ്റ്‌സ് സിഇഒ ശന്തനു മന്‍ജ പറഞ്ഞു. ഉപയോക്താക്കള്‍ക്ക് എളുപ്പത്തില്‍ കരകൗശല വസ്തുക്കള്‍ നിര്‍മിക്കാന്‍ സഹായകരമാകുന്നതാണ് പുതിയ ഫെവികോള്‍ എ+ എന്ന് അദ്ദേഹം വ്യക്തമാക്കി. രാജ്യത്തെ എല്ലാ സ്റ്റേഷനറി സ്ഥാപനങ്ങളിലും ഫെവികോള്‍ എ+ ലഭ്യമാണ്. 15 ഗ്രാമിന് 10 രൂപയും 30 ഗ്രാമിന് 20 രൂപയും 85 ഗ്രാമിന് 50 രൂപയും ആണ് വില.

Comments

comments

Categories: Business & Economy
Tags: Pidilite

Related Articles