ഒറാക്കിള്‍ സ്റ്റാര്‍ട്ടപ്പ് ക്ലൗഡ് ആക്‌സിലറേറ്റര്‍ പ്രോഗ്രാമിലേക്ക് 18 പുതിയ സ്റ്റാര്‍ട്ടപ്പുകള്‍

ഒറാക്കിള്‍ സ്റ്റാര്‍ട്ടപ്പ് ക്ലൗഡ് ആക്‌സിലറേറ്റര്‍ പ്രോഗ്രാമിലേക്ക് 18 പുതിയ സ്റ്റാര്‍ട്ടപ്പുകള്‍

ബെംഗളൂരു: പ്രമുഖ ടെക്‌നോളജി കമ്പനിയായ ഒറാക്കിള്‍ ഇന്ത്യയില്‍ സംഘടിപ്പിക്കുന്ന സ്റ്റാര്‍ട്ടപ്പ് ക്ലൗഡ് ആക്‌സിലറേറ്റര്‍ പ്രോഗ്രാമിലേക്ക് പുതിയ 18 സ്റ്റാര്‍ട്ടപ്പുകളെ തെരഞ്ഞെടുത്തു. ബെംഗളൂരു, ഡെല്‍ഹി, മുംബൈ എന്നിവിടങ്ങളില്‍ നടന്ന ഒറാക്കിള്‍ സ്റ്റാര്‍ട്ടപ്പ് പ്രോഗ്രാം ബാച്ചുകളില്‍ നിന്നാണ് ഓരോ നഗരങ്ങളില്‍ നിന്നുമുള്ള ആറു വീതം സ്റ്റാര്‍ട്ടപ്പുകളെ തെരഞ്ഞെടുത്തത്. മുംബൈയില്‍ നിന്ന് ക്രെഡിബിള്‍, എഡുവാന്‍സ്, ഐ3സിസ്റ്റംസ്, റുപെസര്‍ക്കിള്‍, സസ്റ്റ്‌ലാബ്‌സ്, ജുബി എഐ, ഡെല്‍ഹിയില്‍ നിന്ന് വിഡോക്ലിഫെര്‍, മൊബിസി, നോട്ടിഫൈ വിസിറ്റേഴ്‌സ്, കൃതികല്‍ ടെക്, അഡ്വാന്റേജ് ക്ലബ്, ഹെ മോജോ, ബെംഗളൂരുവില്‍ നിന്ന് കണ്‍ഫോം ടിക്കറ്റ്, സോസോഡേ, ലെന്‍ഡ്ഫൗണ്ട്രി, ഇറ്റിലിറ്റ്, സ്വാഡ്കാസ്റ്റ്, ഇന്‍ക്രിഫ് എന്നിവയാണ് പ്രോഗ്രാമിന്റെ ഭാഗമാകുന്നത്.

യാത്ര, സൂക്ഷ്മ വായ്പ, സൈബര്‍ സുരക്ഷ, ഊര്‍ജ വിതരണം, വിപണനം, എംപ്ലോയി ബെനഫിറ്റ്, ഹോസ്പിറ്റാലിറ്റി, റിവാര്‍ഡ് സേവനം, സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ് തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ഈ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, മെഷീന്‍ ലേണിംഗ്, ചാറ്റ്‌ബോട്ട്‌സ്, ബിഗ് ഡാറ്റാ, പ്രിഡക്റ്റീവ് അനലിക്റ്റിക്‌സ്, ഓട്ടോമേഷന്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഒറാക്കിള്‍ മെന്റര്‍ഷിപ്പ് നല്‍കും. കൂടാതെ ഒറാക്കിളിന്റെ റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് ടീം സംഘചടിപ്പിക്കുന്ന പ്രസ്തുത പ്രോഗ്രാമിനു കീഴില്‍ കോ വര്‍ക്കിംഗ് സ്‌പേസ്, ഒറാക്കിള്‍ ഉപഭോക്താക്കള്‍, പങ്കാളികള്‍, നിക്ഷേപകര്‍ എന്നിവരുമായി ബന്ധം സ്ഥാപിക്കാനുള്ള അവസരം, സൗജന്യ ഒറാക്കിള്‍ ക്ലൗഡ് ക്രെഡിറ്റ് എന്നിവയും ഇവര്‍ക്ക് ലഭ്യമാകും.

ഒറാക്കിളിന്റെ എന്റര്‍പ്രൈസ്-ഗ്രേഡ് ക്ലൗഡ് പ്ലാറ്റ്‌ഫോം ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സുരക്ഷിതമായി കുറഞ്ഞ ചെലവില്‍ വേഗത്തില്‍ ബിസിനസ് വികസിപ്പിക്കാനും ആഗോളതല വിപണിയില്‍ നേട്ടം കൊയ്യാനും അനുയോജ്യമാണെന്ന് ഒറാക്കിള്‍ ഗ്ലോബല്‍ സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റം സീനിയര്‍ ഡയറക്റ്റര്‍ ഹര്‍ഷാദ് ഓക്ക് പറഞ്ഞു. ബിസിനസിനും ടെക്‌നോളജിക്കും അപ്പുറമാണ് ഒറാക്കിളും സ്റ്റാര്‍ട്ടപ്പുകളുമായുള്ള ബന്ധം. സ്റ്റാര്‍ട്ടപ്പുകളെ മനസിലാക്കാനും അവരുമായി സഹകരിക്കാനും അവരില്‍ നിന്ന് പഠിക്കാനും സ്ഥാപനം എല്ലാ രീതിയിലും ശ്രമിക്കുന്നുണ്ട്- അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആഗോളതലത്തില്‍ ഓസ്റ്റിന്‍, ബെംഗളൂരു, ബിസ്‌റ്റോള്‍, മുംബൈ, ഡെല്‍ഹി, പാരീസ്, സാവോ പോളോ, സിംഗപ്പൂര്‍, ടെല്‍ അവീവ് എന്നിങ്ങനെ ഒന്‍പത് സ്ഥലങ്ങളിലാണ് ഒറാക്കിള്‍ ക്ലൗഡ് ആക്‌സിലറേറ്റര്‍ പ്രോഗ്രാം സംഘടിപ്പിച്ചുവരുന്നത്.

 

Comments

comments

Categories: FK News
Tags: Orcale