നാഷണല്‍ ഹെറാള്‍ഡ് ഇടപാട് വഴി വരുമാനം നേടിയില്ല: സോണിയ ഗാന്ധി

നാഷണല്‍ ഹെറാള്‍ഡ് ഇടപാട് വഴി വരുമാനം നേടിയില്ല: സോണിയ ഗാന്ധി

ന്യൂഡെല്‍ഹി:യംഗ് ഇന്ത്യന്‍-നാഷണല്‍ ഹെറാള്‍ഡ് ഇടപാടില്‍ നിന്ന് വരുമാനം നേടിയിട്ടില്ലെന്ന് കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധി ഡെല്‍ഹി ഹൈക്കോടതിയെ അറിയിച്ചു.

2010ല്‍ 50 ലക്ഷം രൂപ മൂലധനത്തില്‍ രൂപീകരിച്ച സ്ഥാപനമാണ് യംഗ് ഇന്ത്യ. സ്വാതന്ത്രലബ്ധിക്ക് മുമ്പ് ജവഹര്‍ലാല്‍ നെഹ്‌റി ആരംഭിച്ച നാഷണല്‍ ഹെറാള്‍ഡ് ദിനപത്രപത്തിന്റെ സ്വത്ത്, സോണിയ ഗാന്ധിക്കും രാഗുല്‍ ഗാന്ധിക്കും ഓഹരി പങ്കാളിത്തമുള്ള യംഗ് ഇന്ത്യയിലേക്ക് മാറ്റിയതില്‍ ക്രമക്കേടുണ്ടെന്നാണ് ആരോപണം.

നാഷണല്‍ ഹെറാള്‍ഡ് പത്രത്തിന്റെ ഉടമകളായ അസോസിയേറ്റഡ് ജേണലിന്റെ ഏതാണ്ട് മുഴുവന്‍ ഓഹരികളും യങ് ഇന്ത്യന്‍ വാങ്ങിയിരുന്നു. നിയമവിരുദ്ധമായി യംഗ് ഇന്ത്യ എന്ന കമ്പനി സൃഷ്ടിച്ച് അസോസിയേറ്റ് ജേണലിന്റെ സ്വത്ത് തട്ടിയെടുത്തുവെന്ന് ആരോപിച്ച് ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമിയാണ് ആദ്യമായി രംഗത്തെത്തിയത്. അസോസിയേറ്റഡ് ജേണലിന് കോണ്‍ഗ്രസ് പാര്‍ട്ടി 90 കോടി രൂപയുടെ പലിശ രഹിത വായ്പ നല്‍കിയതിനെക്കുറിച്ചും ആദായനികുതി വകുപ്പ് അന്വേഷണം നടത്തി വരികയാണ്.

അതേസമയം ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു കമ്പനിയാണ് യംഗ് ഇന്ത്യയെന്നും ഓഹരിയുടമസ്ഥര്‍ക്ക് ഒന്നും തന്നെ ഇതില്‍ നിന്നും ലഭിക്കുന്നില്ലെന്നുമാണ് സോണിയ ഗാന്ധിക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന് അഭിഭാഷകനായ പി ചിദംബരം വ്യക്തമാക്കിയിട്ടുള്ളത്.

 

 

Comments

comments

Categories: FK News